Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് വിശാഖപട്ടണത്ത് മരണം വിതച്ച സ്റ്റൈറിൻ വാതകം

എന്താണ് വിശാഖപട്ടണത്ത് മരണം വിതച്ച സ്റ്റൈറിൻ വാതകം
, വ്യാഴം, 7 മെയ് 2020 (13:45 IST)
ഈഥൈൽ ബെൻസീൻ എന്ന് രാസനാമമുള്ള, പ്ലാസ്റ്റിക്ക്, റെസിൻ, ലാറ്റക്സ്, സിന്തറ്റിക് റബർ എന്നിവ ഉത്‌പാദിപ്പിക്കുന്നതിനുള്ള രാസവസ്തുവാണ് സ്റ്റൈറിൻ. സുഗന്ധമുള്ള ദ്രവരൂപത്തിലുള്ള ഈ രാസവസ്തു(C8h8) അന്തരീക്ഷത്തിൽ വളരെ വേഗം വ്യാപിക്കും. മാത്രമല്ല ലോകാരോഗ്യ സംഘടനയുടെ പട്ടിക പ്രകാരം വിഷാംശമുള്ള ലോകത്തെ ആദ്യ അമ്പത് രാസവസ്തുകളിൽ ഇരുപതാമൻ കൂടിയാണ് സ്റ്റൈറിൻ.
 
സ്റ്റൈറീൻ വാതകം ചെറിയ തോതിൽ ശ്വസിക്കുന്നത് മൂക്കിലെ മ്യൂക്കസ് സ്തരം, കണ്ണുകൾ എന്നിവയ്ക്ക് അസ്വസ്ഥതയുണ്ടാക്കും. ദഹനസമ്പന്ധമായ പ്രശ്നങ്ങളും ഇത് ഉണ്ടാക്കും. എന്നാൽ കൂടിയ തോതിൽ ഇത് ശ്വസിക്കുന്നത് കേന്ദ്രനാഡി വ്യൂഹത്തെ ഗുരുതരമായി ബാധിക്കും.ഇതുമൂലം തലവേദന, ക്ഷീണം, തളർച്ച, വിഷാദം, കാഴ്ച പ്രശ്നങ്ങൾ, കേൾവി നഷ്ടപ്പെടൽ, എന്നീ പ്രശ്‌നങ്ങളുണ്ടാകും. സ്റ്റൈറിൻ കൈകാര്യം ചെയ്യുന്നവർക്ക് കാൻസർ സാധ്യതയും ഏറെയാണ്.
 
സ്റ്റൈറിൻ വാതകപ്ലാന്റ് പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടെന്ന് വാതകച്ചോർച്ചയില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റുകയും കൃത്രിമശ്വാസം നൽകുകയുമാണ് ആദ്യം ചെയ്യുന്നത്. ഹൃദയമിടിപ്പ് നിന്നുപോകാതിരിക്കാൻ സിപിആർ നൽകിയ ശേഷം ഇവരെ ആശുപത്രിയിലെത്തിക്കുന്നതാണ് പ്രഥമ ശുശ്രൂഷ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎഎസ് പ്രാഥമിക പരീക്ഷയുടെ മൂല്യ‌നിർണയം ആരംഭിച്ചു: മെയിൽ തന്നെ പട്ടിക പ്രസിദ്ധീകരിച്ചേക്കും