Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് നഴ്‌സ് മരിച്ചു

തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് നഴ്‌സ് മരിച്ചു
അന്തിക്കാട് , ചൊവ്വ, 5 മെയ് 2020 (08:55 IST)
അന്തിക്കാട്: ഗവണ്മെന്റ് ആശുപത്രിയിലെ 108 ആംബുലൻസ് അപകടത്തില്പെട്ട് മറിഞ്ഞ് സ്റ്റാഫ് നഴ്‌സ് മരിച്ചു. പെരിങ്ങോട്ടുകര സ്വദേശി താണിക്കൽ ചമ്മണത്ത് വർഗീസിന്റെ മകൾ ഡോണ (23) യാണ് മരിച്ചത്.ഒരാൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച രാത്രി 6:45ഓടെ അന്തിക്കാട് ആൽ സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. രോഗിയേ കൊണ്ടുവരാൻ വീട്ടിലേക്ക് പോകുമ്പോളായിരുന്നു അപകടം.
 
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ അന്തിക്കാട് സ്വദേശി അജയ്‌കുമാർ (29) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എതിരേ വന്ന കാറിനെ മറികടക്കുന്നതിനിടെ ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടുമതല്ലിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽപ്പെട്ടവരെ പെരിങ്ങോട്ടുകര സർവതോഭദ്രം ആംബുലൻസിലാണ് തൃശ്ശൂരിലെ ആശുപത്രിയിലെത്തിച്ചത്.എന്നാൽ രാത്രിയോടെ ഡോണ മരിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോദ്യങ്ങളോട് മുഖം തിരിച്ച് മുല്ലപ്പള്ളി, ഒരു മിനുട്ടിൽ വാർത്താസമേളനം അവസാനിപ്പിച്ച് മടങ്ങി