മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബിനെ വാട്ട്സാപ്പ് സ്റ്റാറ്റസിലൂടെ പ്രകീർത്തിച്ചതിന് മഹാരാഷ്ട്ര കോലാപൂർ സ്വദേശിക്കെതിരെ വാഡ്ഗാവ് പോലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295ആം വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മാർച്ച് 16നാണ് വിഷയം ചർച്ചയായത്. ഒരു മതത്തേയും അപകീർത്തിപ്പെടുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിലൂടെ കുറിപ്പിടരുതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും വാഡ്ഗാവ് പോലീസ് അറിയിച്ചു.