Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസാമാന്യ ധൈര്യം, പ്രതിസന്ധികളില്‍ പതറാത്ത കാവല്‍ക്കാരന്‍; ആരാണ് ജനറല്‍ ബിപിന്‍ റാവത്ത്?

അസാമാന്യ ധൈര്യം, പ്രതിസന്ധികളില്‍ പതറാത്ത കാവല്‍ക്കാരന്‍; ആരാണ് ജനറല്‍ ബിപിന്‍ റാവത്ത്?
, ബുധന്‍, 8 ഡിസം‌ബര്‍ 2021 (18:54 IST)
ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയാണ് (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത്. കരസേന മേധാവി സ്ഥാനത്തു നിന്നാണ് ബിപിന്‍ റാവത്ത് സംയുക്ത സേനാ മേധാവി സ്ഥാനത്തേക്ക് എത്തിയത്. 2019 ലായിരുന്നു പ്രഖ്യാപനം. മൂന്ന് വര്‍ഷ കാലാവധിയാണ് സംയുക്ത സേനാ മേധാവിക്കുള്ളത്. തല്‍സ്ഥാനത്ത് ഒരു വര്‍ഷം കൂടി കാലാവധി ശേഷിക്കെയാണ് ബിപിന്‍ റാവത്തിന്റെ അകാലത്തിലുള്ള മരണം. 2020 ജനുവരി ഒന്നിനാണ് റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്.

ഉത്തരാഖണ്ഡിലെ പൗരിയില്‍ 1958 മാര്‍ച്ച് 16 നാണ് ബിപിന്‍ റാവത്തിന്റെ ജനനം. പിതാവ് ലക്ഷ്മണ്‍ സിങ് റാവaത്ത് കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്‌കൂളിലുമായി ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.
 
കുഞ്ഞുനാള്‍ മുതല്‍ സൈനികവൃത്തിയില്‍ ഏര്‍പ്പെടാന്‍ റാവത്ത് അതിയായി ആഗ്രഹിച്ചിരുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലുമായി തുടര്‍ വിദ്യാഭ്യാസം നേടിയ ബിപിന്‍ റാവത്ത് കൂനൂരിലെ വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജില്‍ നിന്ന് ബിരുദവും നേടിയിട്ടുണ്ട്. അമേരിക്കയിലെ കന്‍സാസിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍മി കമാന്‍ഡ് ആന്‍ഡ് ജനറല്‍ സ്റ്റാഫ് കോളേജില്‍ പരിശീലനം നേടിയിട്ടുണ്ട്. 
 
1978 ല്‍ 11 ഗൂര്‍ഖാ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. യുഎന്‍ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയില്‍ റാവത്ത് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലെ യുദ്ധമുറകളില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള ബിപിന്‍ റാവത്ത് ഏത് പ്രതികൂല സാഹചര്യങ്ങളും അസാമാന്യ ധൈര്യം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ്.

പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാമെഡല്‍, യുദ്ധ് സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയ സൈനിക ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിപിന്‍ റാവത്തിന്‍റെ മരണം സ്ഥിരീകരിച്ചു, കോപ്‌ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത് 13 പേര്‍