Webdunia - Bharat's app for daily news and videos

Install App

തിരഞ്ഞെടുപ്പു കഴിഞ്ഞാലും ഞാൻ തന്നെ പ്രധാനമന്ത്രിയെന്ന് മോദി, അതിമോഹമാണെന്ന് കോൺഗ്രസ്

Webdunia
ചൊവ്വ, 5 മാര്‍ച്ച് 2019 (09:13 IST)
പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞാലും താൻ തന്നെയായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് നരേന്ദ്ര മോദി. പ്രധാനമന്ത്രിക്കസേരയിൽ നിന്നും എഴുന്നേൽക്കേണ്ട് ആവശ്യമില്ലെന്നും താൻ അവിടെ തന്നെ കാണുമെന്നു നരേന്ദ്ര മോദി പറഞ്ഞു.
 
പട്ടേൽ സമുദായത്തിലെ പ്രബല വിഭാഗമായ കഡ്‌വ പട്ടേലുകൾ നിർമിക്കുന്ന ആയിരം കോടിയുടെ ഉമിയാ മാതാ ക്ഷേത്രത്തിനു തറക്കല്ലിട്ടശേഷം പ്രസംഗിക്കുകയായിരുന്നു മോദി. റഫാൽ യുദ്ധ വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ രാജ്യത്തിന്റെ പ്രതിരോധ സാഹചര്യം തന്നെ മറ്റൊന്നാകുമായിരുന്നുവെന്നു മോദി പറഞ്ഞു. 
 
റഫാൽ വിമാനത്തെക്കുറിച്ചു പറയുമ്പോൾ സാമാന്യബുദ്ധി ഉപയോഗിക്കണമെന്നു പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ഗുജറാത്തിൽ മാരത്തൺ ഉദ്ഘാടനച്ചടങ്ങുകളിലാണു മോദി പങ്കെടുത്തത്. 
 
അതേസമയം, വീണ്ടും പ്രധാനമന്ത്രിയാകാമെന്നത് മോദിയുടെ വെറും ആഗ്രഹം മാത്രമാണെന്നും അത് നടക്കില്ലെന്നും അറിയിച്ച് കൊൺഗ്രസും രംഗത്തെത്തിക്കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments