പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

നിഹാരിക കെ.എസ്
ശനി, 22 നവം‌ബര്‍ 2025 (12:55 IST)
ന്യൂഡൽഹി: ഇന്ത്യൻ നിർമിത യുദ്ധവിമാനം 'തേജസ്' ദുബൈ എയർഷോയിലെ വ്യോമാഭ്യാസത്തിനിടെ തകർന്ന് പൈലറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം. പൈലറ്റ് കൊല്ലപ്പെട്ടാൻ ഉണ്ടായ കാരണമെന്തെന്ന് കണ്ടെത്തുന്നതിനായാണ്  അപകടത്തിൽ അന്വേഷണം ആരംഭിച്ചത്. വ്യോമസേനയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
 
ദുബൈ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്നാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. പൈലറ്റ് നമാംശിൻറെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.
 
70 ശതമാനവും ഇന്ത്യൻ നിർമിതമായ തേജസ് വിമാനം തകരാനിടയായ സാഹചര്യം വിശദമായി വ്യോമസേന പരിശോധിക്കുന്നു എന്നാണ് റിപ്പോർട്ട്. അപകടം ഉണ്ടായപ്പോൾ എന്തുകൊണ്ടാണ് പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ സാധിക്കാതിരുന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
 
തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണു ദുബൈയിൽ നടന്നത്. കഴിഞ്ഞ കൊല്ലം മാർച്ചിൽ രാജ്യസ്ഥാനിൽ വച്ചും തേജസ് വിമാനം അപകടത്തിൽപ്പെട്ടിരുന്നു. ജയ്‌സൽമേറിൽ വച്ചുണ്ടായ അപകടത്തിൽ നിന്നും പൈലറ്റ് ഇജക്ട് ചെയ്തു രക്ഷപ്പെട്ടിരുന്നു.
 
ദുബൈ എയർ ഷോയുടെ അവസാന ദിനമായ ഇന്നലെ ഉച്ചയോടെ നടന്ന തേജസിന്റെ പ്രകടനത്തിനിടെ ആയിരുന്നു അപകടം ഉണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ സംഘവും തേജസുമാണു വ്യോമാഭ്യാസ പ്രകടനം നടത്തിയത്. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകരുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

അടുത്ത ലേഖനം
Show comments