Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 25 മാര്‍ച്ച് 2025 (14:31 IST)
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആകുന്നതിന് മുന്‍പേ ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഓറയ്യ ജില്ലയിലാണ് സംഭവം. ദിലീപ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ 22 കാരിയായ പ്രഗതി യാദവ് ആണ് കൊട്ടേഷന്‍ സൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. യുവതിയും കാമുകന്‍ അനുരാഗ് യാദവും പോലീസിന്റെ പിടിയിലായിട്ടുണ്ട്. നാലുവര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.
 
ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തശേഷമാണ് ദിലീപുമായി വിവാഹം കഴിപ്പിച്ചത്. മാര്‍ച്ച് അഞ്ചിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മാര്‍ച്ച് 19ന് ദിലീപിനെ വീടിനടുത്തുള്ള പാടത്ത് വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ചികിത്സയിലായിരുന്ന ദിലീപ് മാര്‍ച്ച് 20ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദിലീപിന്റെ സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതോടെയാണ് പ്രതി നവവധുവാണെന്ന് കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; കാമുകന്റെ വീട് ഉള്‍പ്പെടെ ആറു കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് യുവതിയുടെ ഭര്‍ത്താവ്