Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശാല പ്രതിപക്ഷ നീക്കത്തിനു അള്ള് വെച്ച് മമത ബാനര്‍ജി; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം

Will fight alone in 2024 Lok Sabha Election says Mamta
, വെള്ളി, 3 മാര്‍ച്ച് 2023 (08:40 IST)
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദേശീയതലത്തിലെ പ്രതിപക്ഷ സഖ്യത്തിലേക്ക് തങ്ങളില്ലെന്ന് വ്യക്തമാക്കുകയാണ് മമത. ജനങ്ങളുമായി സഖ്യത്തിലാണെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും മമത പറഞ്ഞു. 
 
ജനങ്ങളുടെ പിന്തുണയോടെ ഒറ്റയ്ക്ക് പൊരുതും. കോണ്‍ഗ്രസിനും സിപിഎമ്മിനും വോട്ട് ചെയ്യുന്നവര്‍ ബിജെപിക്കും വോട്ട് ചെയ്യും. കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം സഹായ ബന്ധത്തിലാണെന്നും മമത കുറ്റപ്പെടുത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു