Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു; ബേട്ടി ബച്ചാവോ ബേട്ടി പഠാവോ കാമ്പയിനില്‍ നിന്നും പരിനീതി ചോപ്ര പുറത്ത്

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു; ബേട്ടി ബച്ചാവോ ബേട്ടി പഠാവോ കാമ്പയിനില്‍ നിന്നും പരിനീതി ചോപ്ര പുറത്ത്

ചിപ്പി പീലിപ്പോസ്

, വെള്ളി, 20 ഡിസം‌ബര്‍ 2019 (11:41 IST)
കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ട്വീറ്റ് ചെയ്ത പരിനീതി ചോപ്രയെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ കാമ്പയിനിന്റെ അംബാസിഡര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. 
 
ഹരിയാന സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു പരിനീതി ചോപ്ര. എന്നാൽ, പൌരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാർത്ഥികൾക്ക് താരം പിന്തുണ നൽകിയതോടെയാണ് പരിനീതിയെ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി ജാഗരണ്‍.കോം റിപ്പോര്‍ട്ട് ചെയ്തത്.
 
പൊലീസ് നരനായാട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് പരിനീതി ട്വീറ്റ് ചെയ്തിരുന്നു. ”ഒരു പൗരന്‍ അവരുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കുമ്പോഴെല്ലാം ഇതാണ് സംഭവിക്കുന്നതെങ്കില്‍, നമ്മള്‍ ഒരു ബില്‍ പാസാക്കണം, ഇനിയും നമ്മുടെ രാജ്യത്തെ ജനാധിപത്യമെന്ന് വിളിക്കരുത്! അഭിപ്രായം പ്രകടിപ്പിച്ചതിന് നിരപരാധികളായ മനുഷ്യരെ മര്‍ദ്ദിക്കുകയാണോ? കിരാതം.” എന്നായിരുന്നു നടിയുടെ ട്വീറ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മംഗളൂരുവില്‍ അക്രമം നടത്തിയത് മലയാളികള്‍’ ; വിദ്വേഷ പ്രചരണവുമായി കർണാടക ആഭ്യന്തര‌മന്ത്രി