Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

അമിത് ഷാ അയയുന്നു, പൗരത്വ നിയമത്തിൽ മാറ്റമാകാം

Amit Shah

ജോബിൻ ജോൺ

റാഞ്ചി , ഞായര്‍, 15 ഡിസം‌ബര്‍ 2019 (11:45 IST)
പൗരത്വ നിയമത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അയയുന്നു. ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്താമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു ഷാ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും അമിത് ഷാ അറിയിച്ചു.
 
മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സംങ്മയും മറ്റു മന്ത്രിമാരും ചില മാറ്റങ്ങൾ നിയമത്തിൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്മസിനു ശേഷം തീരുമാനമുണ്ടാക്കാമെന്ന് അവരെ അറിയിച്ചു. മേഘാലയയിലെ പ്രശ്നങ്ങൾക്ക് ചർച്ച നടത്തി പരിഹാരം ഉണ്ടാക്കും - അമിത് ഷാ പറഞ്ഞു.
 
അതേസമയം പൗരത്വനിയമത്തിനെതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫാത്തിമ ലത്തീഫിന്‍റെ മരണത്തിലെ അന്വേഷണം സിബിഐക്ക്