Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ 38,772 പേർക്ക് രോഗബാധ, 45,333 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 94 ലക്ഷം കടന്നു

24 മണിക്കൂറിനിടെ 38,772 പേർക്ക് രോഗബാധ, 45,333 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 94 ലക്ഷം കടന്നു
, തിങ്കള്‍, 30 നവം‌ബര്‍ 2020 (09:43 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 38,772 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം കടന്നു. 94,31,692 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്ന് പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 45,333 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.
 
443 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,37,139 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 88ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 88,47,600 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 4,46,952 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 8,76,173 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 14,03,79,976 സാംപിളുകൾ രാജ്യത്ത് ഇതുവരെ പരിശോധിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് വാക്സിൻ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് യുവാവ്; 100 കോടിയുടെ മാന‌നഷ്ടക്കേസ് നൽകി സെറം ഇൻസ്റ്റിറ്റ്യൂട്ട്