Publish Date: Mon, 30 Nov 2020 (08:24 IST)
Updated Date: Mon, 30 Nov 2020 (08:29 IST)
വാഷിങ്ടൺ: നിയുക്ത ആമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വിണ് പരിക്കേറ്റു. വളർത്തുനായയ്ക്കൊപ്പം കളിയ്ക്കുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു എന്നാൽ ഗുരുതരമായ പരിക്കുകൾ ഒന്നുമില്ല. ആശുപത്രിയിലേയ്ക്ക് മാറ്റി നടത്തിയ വിദഗ്ധ പരിശോധനയിൽ എല്ലുകൾക്ക് പൊട്ടലുകൾ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. എക്സ്റേ, സ്കാനിങ് തുടങ്ങി വിദഗ്ധ റിശോധനകൾ എല്ലാം നടത്തിയെങ്കിലും ഗുരുതര പരിക്കുകൾ ഒന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ബൈഡനെ വീണ്ടും സ്കാൻ പരിശോധനയ്ക്ക് വിധേയമാക്കും എന്ന് പെഴ്സണൽ ഡോക്ടർ കെവിൻ ഒകോണർ പറഞ്ഞു.