Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിപ്പൂർ വിമാനാപകടം: 660 കോടിയുടെ ഇൻഷൂറൻസ് ക്ലെയിമിന് ധാരണ, ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക

കരിപ്പൂർ വിമാനാപകടം: 660 കോടിയുടെ ഇൻഷൂറൻസ് ക്ലെയിമിന് ധാരണ, ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക
, വെള്ളി, 30 ഒക്‌ടോബര്‍ 2020 (07:42 IST)
ഡൽഹി: കരിപ്പൂർ വിമാന അപകടത്തിൽ 660 കോടിയുടെ ഇൻഷൂറൻസ് ക്ലെയിമിന് ധാരണയയി. രാജ്യത്തെ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇൻഷൂറൻസ് ക്ലെയിം ആണ് ഇത്. ഇന്ത്യയിലെ ഇൻഷൂറൻസ് കമ്പനികളും, ആഗോള ഇൻഷൂറൻസ് കമ്പനികളും ചേർന്നാണ് ഈ തുക നൽകുക. പൊതുമേഖല സ്ഥാപനമായ ന്യൂ ഇന്ത്യ അഷൂറൻസ് കമ്പനിയാണ് 373.83 കോടി നൽകുക.
 
89 ദശലക്ഷം ഡോളറാണ് കമ്പനികൾ അകെ കണക്കാക്കിയ നഷ്ടം. ഇതിൽ 51 ദശലക്ഷം ഡോളർ വിമാനക്കമ്പനിയ്ക്കുണ്ടായ നഷ്ടം നികത്തുന്നതിനും 38 ദശലക്ഷം ഡോളർ യാത്രക്കാർക്ക് നഷ്ടപരിഹരം നൽകുന്നതിനുമാണ് എന്ന് ന്യു ഇന്ത്യ അഷൂറൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അതുൽ സഹായി പറഞ്ഞു. യാത്രക്കാർക്ക് അടിയന്തര സഹായം നൽക്കുന്നതിനായി മൂന്നരക്കോടിയോളം രൂപ ചിലവാക്കി എന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിനീങ്ങി അപകടം ഉണ്ടായത്. 21 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ; നവംബർ 11 മുതൽ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലേയ്ക്ക്