Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറുമകനായ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ 62കാരി അറസ്റ്റില്‍

ചെറുമകനായ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ 62കാരി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 4 ഫെബ്രുവരി 2022 (19:42 IST)
ചെറുമകനായ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ 62കാരി അറസ്റ്റില്‍. ഗുജറാത്തിലെ സബര്‍കന്താ ജില്ലയിലാണ് സംഭവം. ചന്ദ്രികാ ബെന്‍ ടാക്കൂര്‍ എന്ന സ്ത്രീയാണ് ഷയിലേഷ് താക്കൂര്‍ എന്ന ചെറുമകനെ കൊലപ്പെടുത്തിയതിന് പിടിയിലായത്. ജനുവരി 23 രാത്രിയാണ് സംഭവം നടക്കുന്നത്. വീട്ടില്‍ രക്ഷിതാക്കള്‍ ഇല്ലായിരുന്നു. 
 
ഷയിലേഷിനെയും സഹോദരന്‍ ഋത്വിക്കിനെയും 62കാരി ഉപദ്രവിച്ചതുമൂലം ഉണ്ടായ നിലവിളികള്‍ അയല്‍വാസികള്‍ കേട്ടിരുന്നു. കുട്ടികളുടെ പിതാവ് മുകേഷ് താക്കൂര്‍(30) ആണ് പൊലീസില്‍ പരാതിപ്പെട്ടത്. ഇയാള്‍ വീട്ടിലെത്തുമ്പോള്‍ ഷയിലേഷ് മരണപ്പെട്ട അവസ്ഥയിലും ഋത്വിക്ക് പരിക്കേറ്റ അവസ്ഥയിലുമായിരുന്നു. മുകേഷിന്റെ ഭാര്യ സ്വന്തം വീട്ടിലും മുകേഷ് ജോലിസ്ഥലത്തുമായിരുന്നു. മുകേഷിന്റെ അമ്മയായിരുന്നു കുട്ടികളെ നോക്കിയിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹനത്തില്‍ ഒറ്റയ്ക്കാണുള്ളതെങ്കില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍