Webdunia - Bharat's app for daily news and videos

Install App

കൊതുക് ശല്യം സഹിക്കാനായില്ല; ഭർത്താവിനെ ഉലക്ക കൊണ്ടടിച്ച് ഭാര്യയും മകളും

എന്നാൽ തന്റെ കൂടെ വന്ന് കിടന്നാൽ കൊതുകെല്ലാം പൊയ്ക്കൊള്ളും എന്നാണു ഭൂപേന്ദ്ര ഭാര്യയോട് തമാശരൂപേണ പ്രതികരിച്ചത്.

തുമ്പി ഏബ്രഹാം
വെള്ളി, 15 നവം‌ബര്‍ 2019 (08:55 IST)
കൊതുകുശല്യം സഹിക്കാൻ ആകാതെ ഭാര്യയും മകളും ഭർത്താവിനെ ഉലക്ക കൊണ്ട് അടിച്ചു. ഗുജറാത്തിലെ നരോദയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് 40കാരനായ ഭൂപേന്ദ്രയെ ‍ഭാര്യയുടെ കൈയിൽ നിന്നും രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്.
 
എൽഇ ഡി ലൈറ്റുകൾ വിറ്റ് കുടുംബം പുലർത്തുന്ന ഭൂപേന്ദ്രയ്ക്ക് കച്ചവടം കുറവായതിനാൽ ഏറെ നാളുകളായി വരുമാനത്തിൽ ഇടിവ് നേരിടുന്നുണ്ട്. ഇത് കാരണം സമയത്ത് ബിൽ അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യത ബന്ധം വിച്ഛേദിക്കപ്പെട്ടു. വൈദ്യുതി ഇല്ലാത്തതിനാൽ വീട്ടിലെ ഫാനും പ്രവർത്തിക്കാതായപ്പോൾ കൊതുകിന്റെ ശല്യം രൂക്ഷമാകുകയായിരുന്നു.
 
കൊതുകുകടി സഹിക്കവയ്യാതെ ഭൂപേന്ദ്രയുടെ ഭാര്യ സംഗീത ഭർത്താവിനോട് പലതവണ ഇതേക്കുറിച്ച് പരാതി പറഞ്ഞു. എന്നാൽ തന്റെ കൂടെ വന്ന് കിടന്നാൽ കൊതുകെല്ലാം പൊയ്ക്കൊള്ളും എന്നാണു ഭൂപേന്ദ്ര ഭാര്യയോട് തമാശരൂപേണ പ്രതികരിച്ചത്.

ഇത് കേട്ട് സഹിക്കവയ്യാതെയാണ് അടുക്കളയിൽ പോയി ഉല്ലക്കയുമായി തിരിച്ചെത്തിയ സംഗീത തന്നെ അതുകൊണ്ട് ഇടവും വലവും തല്ലുകയായിരുന്നു എന്ന് ഭൂപേന്ദ്ര പറയുന്നു. അധികം താമസിയാതെ തന്നെ അച്ഛനെ തല്ലാൻ തന്റെ മകളും ഭാര്യയോടൊപ്പം ചേർന്നുവെന്നും ഭൂപേന്ദ്ര ഓർമിച്ചു. ഏതായാലും അമ്മയ്ക്കും മകൾക്കുമെതിരെ ഗുജറാത്ത് പൊലീസ് അതിക്രമം, ക്രിമിനൽ ഭീഷണി എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് എടുത്തിട്ടുണ്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

അടുത്ത ലേഖനം
Show comments