Webdunia - Bharat's app for daily news and videos

Install App

ആൾക്കൂട്ടമധ്യത്തിൽ യുവതിയെ നഗ്നയാക്കി മർദ്ദിച്ചു, ദൃശ്യങ്ങൾ വൈറൽ

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2019 (13:01 IST)
ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്ത് വർധിച്ചു വരികയാണ്. ഇപ്പോഴിതാ, ആൾക്കൂട്ട മധ്യത്തിനു നടുവിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദ്ദിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയായിരുന്നു. മീററ്റിലാണ് സംഭവം. 
 
കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയതാണെന്ന് ആരോപിച്ചാണ് 25കാരിയായ യുവതിയെ ആൾക്കൂട്ടം മർദ്ദിച്ചത്. ഇരുന്നൂറോളം പേർ ആ സമയത്ത് മാർക്കറ്റിൽ ഉണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് യുവതിയെ രക്ഷിച്ചത്. യുവതിയെ പോലീസുകാർ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സംഭവത്തിൽ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
തിരിച്ചറിഞ്ഞ 21 പേർക്കെതിരെയും തിരിച്ചറിയാത്ത 150 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയുടെ വേഷ വിധാനമാണ് നാട്ടുകാർക്കിടയിൽ സംശയം ജനിപ്പിച്ചതെന്നാണ് റിപ്പോർട്ട്. 
 
തന്റെ ബുർഖ മുഴുവൻ ജനങ്ങൾ വലിച്ചു കീറിയെന്നും തന്നെ വിവസ്ത്രയക്കിയെന്നും യുവതി പോലീസിനോട് പറഞ്ഞു. ഹപൂർ സ്വദേശിയുടെ ഭാര്യയാണ് 25 കാരിയായ യുവതി. വാലി ബസാറിലുള്ള ഭർത്താവിന്റെ വീട്ടിലെത്തിയതായിരുന്നു അവർ. തുടർന്ന് ചൊവ്വാഴച രാത്രി റാം നഗർ കോളനിയിലേക്ക് പോയി. ഈ സമയമായിരുന്നു സംഭവം. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments