Webdunia - Bharat's app for daily news and videos

Install App

മാല പൊട്ടിച്ച കള്ളന് നീളൻ മുടി വില്ലനായി

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2019 (11:38 IST)
വീട്ടമ്മയുടെ മാല പൊട്ടിച്ച് ഓടിയ കള്ളന് നീണ്ട മുടി ‘പാര’യായി. മാല മോഷ്ടിച്ച് 30 മിനുട്ടിനകം കള്ളന്‍ പൊലീസ് പിടിയിലായി. തിരുവനന്തപുരം തകരപ്പറമ്പില്‍ രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. വഴിയാത്രക്കാരിയായ സൗദാബീവിയുടെ മൂന്നു പവന്‍ മാല പൊട്ടിച്ചു ഓടിയ പുളിയറക്കോണം സ്വദേശി റോബി(28) ആണ് ഫോര്‍ട്ട് പൊലീസിന്റെ പിടിയിലായത്. 
 
സൗദാബീവിയുടെ പിന്നാലെ നടന്നു വന്ന ഇയാള്‍ മാല പിടിച്ചു പറിച്ച ശേഷം ഓടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവര്‍ പൊലീസിനെ വിവരമറിയിച്ചു. ഇയാള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറവും നീണ്ട മുടിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. 
 
റോബിന്റെ നീണ്ടമുടിയാണ് ഇയാളെ വേഗം തിരിച്ചറിയാനും കണ്ടെത്താനും സഹായിച്ചതെന്ന് പൊലീസ് അറിയിച്ചു. കണ്‍ട്രോള്‍ റൂം വാഹനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ എസ്പി ഫോര്‍ട്ട് ആശുപത്രിക്ക് സമീപത്തു നിന്നും നാട്ടുകാരുടെ സഹായത്തോടെ രോബിയെ പിടികൂടുകയായിരുന്നു. മാലയും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനും ഇന്ത്യയും ഒപ്പുവച്ചത് 13 സുപ്രധാന കരാറുകളില്‍; പ്രധാനമന്ത്രി ചൈനയിലേക്ക് യാത്ര തിരിച്ചു

രോഗികളെ പരിശോധിക്കുന്നതിനിടെ യുവ കാര്‍ഡിയാക് സര്‍ജന്‍ കുഴഞ്ഞുവീണു മരിച്ചു; നീണ്ട ജോലി സമയത്തെ പഴിചാരി ഡോക്ടര്‍മാര്‍

കെഎസ്ആര്‍ടിസി ഓണം സ്പെഷ്യല്‍ സര്‍വീസ് ബുക്കിംഗ് തുടങ്ങി, ആപ്പ് വഴി ബുക്ക് ചെയ്യാം

അമേരിക്കയുടെ വിലകളഞ്ഞു: ഇന്ത്യക്കെതിരെ ട്രംപ് കനത്ത താരിഫ് ചുമത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

അമേരിക്കയില്‍ വടിവാളുമായി റോഡില്‍ ഇറങ്ങി ഭീഷണി; സിഖ് വംശജനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments