Webdunia - Bharat's app for daily news and videos

Install App

കോൺഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ട നിലയിൽ; മുഖം വികൃതമാക്കി, മൃതദേഹം പാലത്തിനടിയിൽ

Webdunia
ശനി, 18 മെയ് 2019 (10:35 IST)
തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന കർണാടക കോൺഗ്രസിനെ ഞെട്ടിച്ച് ദുരന്ത വാർത്ത. കര്‍ണാടക കോണ്‍ഗ്രസിന്റെ കരുത്തയായ നേതാവ് രേശ്മ പദേകനൂർ കൊല്ലപ്പെട്ട നിലയില്‍. 35കാരിയായ രേശ്മയുടെ മൃതദേഹം വിജയപുരയിലെ കോര്‍ട്ടി കോലാര്‍ പാലത്തിന് അടിയിലാണ് കണ്ടെത്തിയത്. 
 
കോണ്‍ഗ്രസ് വനിതാ വിഭാഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷയാണ് ഇവര്‍. കഴിഞ്ഞ നിയസമഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. സംഭവത്തിൽ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു. രാഷ്ട്രീയ ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. 
 
അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഇവരുടെ വളര്‍ച്ച അതിവേഗമായിരുന്നു. അതിനാൽ തന്നെ ഇവർക്ക് ശത്രുക്കൾ ഏറെയുണ്ടെന്നാണ് സൂചന. വളരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് മൃതദേഹം കണ്ടാൽ വ്യക്തമാകുന്നുണ്ട്. 
 
മുഖവും കൈയ്യും മര്‍ദ്ദിച്ച് വികൃതമാക്കിയിട്ടുണ്ട്. ഇതാണ് പോലീസ് കൊലപാതകമാണ് എന്ന് സംശയിക്കാന്‍ കാരണം. ഒന്നില്‍ കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ പങ്കാളികളായി എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Rahul Gandhi: രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു: പ്രിയങ്ക ഗാന്ധി

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് , സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

ജപ്പാനില്‍ 90ലക്ഷത്തോളം വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നു, കേരളത്തിലും സമാനസ്ഥിതി, സ്ഥലത്തിന് വില കുത്തനെ ഇടിയും: മുരളി തുമ്മാരുക്കുടി

ബിഎസ്‌സി നഴ്സിംഗ്- പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 15

അടുത്ത ലേഖനം
Show comments