Webdunia - Bharat's app for daily news and videos

Install App

യൂട്യൂബില്‍ നോക്കി പ്രസവം; യുവതി മരിച്ചു, ഭര്‍ത്താവ് അറസ്‌റ്റില്‍ - സംഭവം തിരുപ്പൂരില്‍

യൂട്യൂബില്‍ നോക്കി പ്രസവം; യുവതി മരിച്ചു, ഭര്‍ത്താവ് അറസ്‌റ്റില്‍ - സംഭവം തിരുപ്പൂരില്‍

Webdunia
വ്യാഴം, 26 ജൂലൈ 2018 (15:35 IST)
യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവിച്ച യുവതി രക്തം വാര്‍ന്നു മരിച്ചു. തമിഴ്‌നാട്ടിലെ തിരുപൂര്‍ സ്വദേശിയായ കൃതികയാണ് കുഞ്ഞിനെ പ്രസവിച്ചശേഷം മരിച്ചത്. ഇവരുടെ ഭര്‍ത്താവ് കാര്‍ത്തികേയനെ  നല്ലൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പുതുപാളയത്തിന് അടുത്തുളള രത്‌നഗിരിസ്വരാരിയിലാണ് സംഭവം. പ്രസവും ആശുപത്രിയില്‍ വേണ്ടെന്നും വീട്ടില്‍ വെച്ച് നടത്തിയാല്‍ മതിയെന്നും അധ്യാപിക കൂടിയായ കൃതികയും ഭര്‍ത്താവും ചേര്‍ന്നു തീരുമാനിക്കുകയായിരുന്നു. ഇതിനായി യൂട്യൂബിൽ നിന്ന് ഇരുവരും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തു.

സംഭവദിവസം രണ്ടു മണിയോടെ കൃതികയ്‌ക്ക് പ്രസവവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്‌തു. പ്രസവത്തിന് പിന്നാലെ ആരോഗ്യനില വഷളായ യുവതിക്ക് രക്തസ്രാവം അമിതമായി. 3.30 ഓടെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കൃതികയ്‌ക്കും കാര്‍ത്തികേയനും മൂന്നു വയസുള്ള ഒരു മകളുണ്ട്.സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും രക്തസ്രാവം മൂലമാണ് യുവതി മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ പ്രസവം നടത്താമെന്ന് ഒരു സുഹൃത്ത് അറിയിച്ചതാണ് ദമ്പതികള്‍ അത്തരമൊരു തീരുമാനം സ്വീകരിക്കാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments