Webdunia - Bharat's app for daily news and videos

Install App

കാണാതായ ഭര്‍ത്താവിനെ ഭാര്യ ടിക് ടോക്കിലൂടെ കണ്ടെത്തി; വിനയായത് ട്രാൻസ്ജെൻഡർ യുവതിക്കൊപ്പമുള്ള വീഡിയോ

Webdunia
ബുധന്‍, 3 ജൂലൈ 2019 (19:42 IST)
കാണാതായ ഭര്‍ത്താവിനെ ടിക് ടോക്ക് വീഡിയോയിലൂടെ ഭാര്യ കണ്ടെത്തി. തമിഴ്‌നാട് വില്ലുപുരം സ്വദേശിയായ ജയപ്രദയാണ് ഭര്‍ത്താവ് സുരേഷിനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്.

2017ലാണ് സുരേഷിനെ കാണാതായത്. ബന്ധുക്കളിലും സുഹൃത്തുക്കളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസില്‍ പരാതി നല്‍കിയെങ്കിലും സുരേഷിനെ കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം ജയപ്രദയുടെ ബന്ധുക്കളിലൊരാള്‍ ടിക് ടോക്ക് വീഡിയോയില്‍ സുരേഷിനെ കണ്ടതോടെയാണ് സംഭവത്തില്‍ ട്വിസ്‌റ്റുണ്ടായത്. ഒരു ട്രാൻസ്ജെൻഡർ യുവതിക്കൊപ്പം നിന്നുള്ള വീഡിയോ ആണ് ലഭിച്ചത്. ഇതോടെ യുവതിയുടെ ബന്ധുക്കളെ പൊലീസിനെ സമീപിച്ചു.

ട്രാൻസ്ജെൻഡർമാരുടെ എൻ.ജി.ഒയുടെ സഹായം തേടിയ പൊലീസ് ഹൊസൂറില്‍ നിന്ന് സുരേഷിനെ കണ്ടെത്തി. ഇവിടെ മെക്കാനിക്കായി ജോലി ചെയ്യുകയാണെന്നും ട്രാൻസ്ജെൻഡർ യുവതി സുഹൃത്താണെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

മടങ്ങി വരാന്‍ മടിച്ച് സുരേഷിനെ പൊലീസ് കൗണ്‍സിലിംഗിന് വിധേയമാക്കി. ഇതിനു ശേഷമാണ് ഭാര്യയോടും മക്കളോടുമൊപ്പം പോകാന്‍ ഇയാള്‍ തയ്യാറായത്. കുടുംബ പ്രശ്‌നങ്ങളാണ് നാടുവിടാന്‍ പ്രേരിപ്പിച്ചതെന്ന് സുരേഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

അടുത്ത ലേഖനം
Show comments