Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഹൃത്തിനെ സഹായിച്ചു, പിന്നെ മോഷ്‌ടിച്ചു; സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ കോടതിവിധി

സുഹൃത്തിനെ സഹായിച്ചു, പിന്നെ മോഷ്‌ടിച്ചു; സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ കോടതിവിധി
അബഹ , വ്യാഴം, 16 മെയ് 2019 (18:00 IST)
ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും പണം മോഷ്‌ടിച്ച മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിനെതിരെയാണ് ശിക്ഷ.

കോടതി വിധിക്കെതിരെ റമദാന്‍ പതിനേഴിനകം അപ്പീലിന് പോകാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സൗദിയിലെ തെക്കുഭാഗത്തെ അബഹയില്‍ ഉള്ള ഭക്ഷണശാലയിലാണ് യുവാവ് ജോലി ചെയ്‌തിരുന്നത്. ഇവിടെ നിന്നുമാണ് പണം മോഷണം പോയത്.

യുവാവിന്റെ ജാമ്യത്തില്‍ ഒപ്പം ജോലി ചെയ്‌തിരുന്ന സുഹൃത്ത് നാട്ടില്‍ പോയിരുന്നു. അമ്മയുടെ ചികിത്സയ്‌ക്കായി പോകുന്നു എന്നു പറഞ്ഞ പോയ ഇയാള്‍ മടങ്ങിവരാതിരുന്നതോടെ കടയുമടമ പ്രതിയുടെ പക്കല്‍ നിന്നും ഇരുപത്തിനാലായിരം റിയാല്‍ ഈടാക്കി.

പണം നഷ്‌ടമായതിന്റെ നിരാശയില്‍ സ്‌പോണ്‍‌സറുടെ റസ്‌റ്റോറന്റില്‍ നിന്നും യുവാവ് 24,000 റിയാല്‍ എടുക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പണം കുളിമുറിയില്‍ നിന്നും കണ്ടെത്തി. കൂടെ ജോലി ചെയ്‌തിരുന്ന രണ്ടു പേര്‍ സാക്ഷി പറയുകയും ചെയ്‌തു. ഇതോടെയാണ് ശരീഅത്ത് നിയമപ്രകാരം യുവാവിനെതിരെ ശിക്ഷ വിധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്യാറ്റിൻ‌കര ആത്മഹത്യ; കുറ്റം സമ്മതിച്ച് വൈഷ്ണവിയുടെ അച്ഛനും ബന്ധുക്കളും