വ്യാജ പേരില്‍ പുതിയ ഫോണ്‍, സിം കാര്‍ഡ് മോഷ്‌ടിച്ചു; വോട്ടിംഗ് യന്ത്രങ്ങള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ യുവതി പിടിയില്‍

വ്യാഴം, 25 ഏപ്രില്‍ 2019 (16:41 IST)
ലോക്‍സഭ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറി ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമയച്ച യുവതി അറസ്‌റ്റില്‍. സാമൂഹിക പ്രവര്‍ത്തകയായ ശ്രീരഞ്ജിനി (40) എന്ന സ്‌ത്രീയാണ് പിടിയിലായത്.

മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് ശ്രീരഞ്ജിനി വ്യാജ ഭീഷണി സന്ദേശമയച്ചത്. അറസ്‌റ്റ് ചെയ്‌ത ഇവരെ കോടതി റിമാന്‍‌ഡ് ചെയ്‌തു. വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുക ലഭിക്കാത്തതിലുള്ള നിരാശ മൂലമാണ് യുവതി ഭീഷണി സന്ദേശമയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഭീഷണി സന്ദേശമയക്കുന്നതിനായി വ്യാജ പേരില്‍ പുതിയ ഫോണ്‍ വാങ്ങി സുഹൃത്തിന്‍റെ സിം കാര്‍ഡ് മോഷ്ടിച്ചാണ് യുവതി സന്ദേശമയച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘അവിടെയുണ്ടായിരുന്ന ഓരോരുത്തരും എന്റെ ശരീരം ഉപയോഗിച്ചു, ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ താൻ അഞ്ചു മാസം ഗർഭിണിയായിരുന്നു’ - ഗുജറാത്ത് കലാപത്തിനിടെ ബലാത്സംഗം ചെയ്യപ്പെട്ട് നിരവധി സ്ത്രീകൾ