Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കാനെത്തിയ യുവതിയെ എസ്‌ഐ പീഡിപ്പിച്ചു

ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കാനെത്തിയ യുവതിയെ എസ്‌ഐ പീഡിപ്പിച്ചു

ശ്രീനു എസ്

, തിങ്കള്‍, 8 മാര്‍ച്ച് 2021 (19:03 IST)
ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കാനെത്തിയ യുവതിയെ എസ്‌ഐ പീഡിപ്പിച്ചു. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. സംഭവത്തില്‍ ഖേര്‍ലി പൊലീസ് സ്റ്റേഷനിലെ എസ് ഐ ഭരത് സിങിനെ അറസ്റ്റു ചെയ്തു. ഭര്‍ത്താവിനെതിരെ സ്ത്രീധന വിഷയത്തില്‍ പരാതി നല്‍കാനായിരുന്നു യുവതി എത്തിയത്.
 
സംഭവത്തില്‍ എസ് ഐയെ രക്ഷിക്കാന്‍ രേഖകളില്‍ കൃത്രിമത്വം കാട്ടിയ കോണ്‍സ്റ്റബിളിനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. യുവതിയെ കേസിനെ കുറിച്ച് ചര്‍ച്ചചെയ്യാനെന്ന വ്യാജേന എസ്‌ഐ കോട്ടേഴ്‌സില്‍ വിളിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീഡ് യുവതി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായിയുടെ പേരുപറയാന്‍ സ്വപ്‌നയെ ഇഡി നിര്‍ബന്ധിച്ചു: പൊലീസുകാരിയുടെ മൊഴി പുറത്ത്