Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

സമരം ഇനി തെരുവിലില്ല, നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് ഗുസ്തിതാരങ്ങൾ

Wrestlers
, തിങ്കള്‍, 26 ജൂണ്‍ 2023 (19:04 IST)
ബിജെപി എം പിയും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ പ്രത്യക്ഷ പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറി ഗുസ്തിതാരങ്ങള്‍. തെരുവിലെ സമരം അവസാനിപ്പിക്കുകയാണെന്നും ബ്രിജ് ഭൂഷണെതിരെ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗാട്ട്,സാക്ഷി മാലിക്,ബജ്‌റംഗ് പുനിയ എന്നിവര്‍ ട്വീറ്റ് ചെയ്തു.
 
അതേസമയം ബ്രിജ്ഭൂഷണെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നും താരങ്ങള്‍ അറിയിച്ചു. കേസില്‍ നീതി ലഭിക്കും വരെ കോടതിയില്‍ നിയമപോരാട്ടം തുടരുമെന്നും താരങ്ങള്‍ വ്യക്തമാക്കി. ജൂലൈ 11ന് നടക്കുന്ന റെസ്ലിങ് ഫെഡറേഷന്‍ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാന്‍ കാത്തിരിക്കുകയാണെന്നും താരങ്ങള്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിറ്ററിന് ചിലവ് വെറും 15 രൂപ, എഥനോൾ വാഹനങ്ങൾ വിപണിയിലിറക്കുമെന്ന് നിതിൻ ഗഡ്കരി