യമുന നദിയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഡല്‍ഹിയിലെ ജനവാസ മേഖലകളില്‍ അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. യമുനയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ വെള്ളക്കെട്ട് കുറഞ്ഞു. യമുനയിലെ ജലനിരപ്പ് 208.02 മീറ്ററിന് താഴെ എത്തിയെന്നാണ് റിപ്പോര്‍ട്ട്. മഴയുടെ തീവ്രത കുറഞ്ഞതിനാല്‍ ജലനിരപ്പ് ഇനിയും താഴാനാണ് സാധ്യത. ഡല്‍ഹിയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 16,564 ആളുകളെ ഇതുവരെ മാറ്റി പാര്‍പ്പിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് ഡല്‍ഹിയില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യതലസ്ഥാനത്ത് പെയ്തത്. യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയര്‍ന്നതാണ് ഡല്‍ഹിയില്‍ പ്രളയമുമ്ടാകാന്‍ കാരണം.