Select Your Language

Notifications

webdunia
webdunia
webdunia
webdunia

Delhi Flood News Live Update: യമുന നദി കരകവിഞ്ഞൊഴുകുന്നു, പ്രളയ ഭീതിയില്‍ ഡല്‍ഹി; കുടിവെള്ള ക്ഷാമത്തിനു സാധ്യത

Delhi Flood News Live Update: യമുന നദി കരകവിഞ്ഞൊഴുകുന്നു, പ്രളയ ഭീതിയില്‍ ഡല്‍ഹി; കുടിവെള്ള ക്ഷാമത്തിനു സാധ്യത
, വ്യാഴം, 13 ജൂലൈ 2023 (12:01 IST)
Delhi Flood News Live Updates: ഡല്‍ഹി പ്രളയ ഭീതിയില്‍. യമുന നദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യത. യമുന നദിയിലെ ജലനിരപ്പ് 209 മീറ്ററിനോട് അടുക്കുകയാണ്. സര്‍വകാല റെക്കോര്‍ഡ് ആണിത്. താഴ്ന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. ഹത്‌നികുണ്ഡ് ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതാണ് യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണം. 
യമുനയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡല്‍ഹിയിലെ മൂന്ന് ജല ശുദ്ധീകരണ ശാലകള്‍ അടച്ചു. ഇതോടെ ഡല്‍ഹിയില്‍ കുടിവെള്ള ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രളയത്തിനു സാധ്യതയുള്ള പ്രദേശങ്ങളില്‍ ഡല്‍ഹി പൊലീസ് 144 സിആര്‍പിസി പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര ജല കമ്മീഷന് കത്ത് അയച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു