ഇന്ത്യയെ ക്രൈസ്‌തവ വത്‌കരിക്കാന്‍ മദര്‍ തെരേസ ഗൂഢാലോചന നടത്തി: യോഗി ആദ്യത്യ നാഥ്
ഇന്ത്യയില്‍ ക്രൈസ്‌തവരുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് മദര്‍ തെരേസ ശ്രമിച്ചത്
ഇന്ത്യയെ ക്രൈസ്‌തവത്‌കരിക്കാനായി ഗൂഢാലോചന നടത്തിയ വ്യക്തിയായിരുന്നു മദര്‍ തെരേസയെന്ന് ബിജെപി എംപി യോഗി ആദ്യത്യ നാഥ്. പാവങ്ങള്‍ക്കു വേണ്ടി അവര്‍ നടത്തിയ സേവനം വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. ഇന്ത്യയില്‍ അവര്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ അതിന് തെളിവാണെന്നും ബിജെപിയുടെ ഗോരഖ്‌പുര്‍ എംപി പറഞ്ഞു.
ഇന്ത്യയില്‍ ക്രൈസ്‌തവരുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് മദര്‍ തെരേസ ശ്രമിച്ചതും പ്രവര്‍ത്തിച്ചതും. അരുണാചല്‍ പ്രദേശ്, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്, തുടങ്ങിയ വടക്കു കിഴക്കന്‍ സ്ഥാനങ്ങളില്‍ ആശ്രമങ്ങളും സ്ഥാപനങ്ങളും സ്ഥാപിച്ച് മദര്‍ മത പരിവര്‍ത്തനം നടത്തിയെന്നും ആദ്യത്യ നാഥ് പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത് എന്താണെന്ന് അറിയണമെങ്കില്‍ അവിടെ സന്ദര്‍ശിക്കേണ്ടതുണ്ട്. സ്ഥാപനങ്ങളും ആശ്രമങ്ങളും സ്ഥാപിച്ച് മദര്‍ തെരേസ ഇന്ത്യയെ ക്രൈസ്‌തവത്‌കരിക്കാനായി ശ്രമിച്ചെന്നും ശനിയാഴ്‌ച ഉത്തര്‍പ്രദേശിലെ ബസ്‌തിയില്‍ രാമകഥ പരിപാടിയില്‍ സംസാരിക്കെ യോഗി വ്യക്തമാക്കി.