കോണ്‍ഗ്രസ് ഇന്ത്യയിലുടനീളം താലിബാന്‍ സമ്പ്രദായവും ശരിയത്ത് നിയമവും നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശില്‍ ഒരു റാലിയില്‍ പങ്കെടുക്കവെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലീം ലീഗിന്റെ രേഖയാണ്. രാജ്യത്ത് താലിബാന്‍ സിസ്റ്റം നടപ്പാക്കിയാല്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കില്ലെന്നും ബുര്‍ഖ ധരിച്ച് നടക്കേണ്ടിവരുമെന്നും യോഗി പറഞ്ഞു.
കൂടാതെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതുമുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിലപിച്ചു നടക്കുകയാണ്. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുള്ള ക്ഷണം അവര്‍ നിരസിച്ചു. ക്ഷേത്രം ഉപയോഗ ശൂന്യമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളും സഖ്യകക്ഷികളും അവകാശപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.