Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആര്‍ടിസി ബസില്‍ ജനിച്ച കുഞ്ഞിന് മന്ത്രിയുടെ സമ്മാനം, കുഞ്ഞിന്റെയും അമ്മയുടേയും തുടര്‍ ചികിത്സ അമല ആശുപത്രി സൗജന്യമാക്കി

കെഎസ്ആര്‍ടിസി ബസില്‍ ജനിച്ച കുഞ്ഞിന് മന്ത്രിയുടെ സമ്മാനം, കുഞ്ഞിന്റെയും അമ്മയുടേയും തുടര്‍ ചികിത്സ അമല ആശുപത്രി സൗജന്യമാക്കി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 31 മെയ് 2024 (11:01 IST)
കെഎസ്ആര്‍ടിസി ബസില്‍ ജനിച്ച കുഞ്ഞിന് മന്ത്രി ഗണേഷ് കുമാര്‍ അമാല ആശുപത്രിയിലെത്തി സമ്മാനം നല്‍കി. കൂടാതെ കുഞ്ഞിന്റെയും അമ്മയുടേയും തുടര്‍ ചികിത്സ അമല ആശുപത്രി സൗജന്യമാക്കി. സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ മന്ത്രി നേരിട്ടു വിളിച്ച് അഭിനന്ദിച്ചിരുന്നു. തൃശ്ശൂരില്‍ നിന്നും തൊട്ടില്‍പ്പാലത്തേക്ക് പോയ ടേക്ക് ഓവര്‍ സര്‍വ്വീസില്‍ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. 
 
അവസരോചിതമായ തീരുമാനം കൈകൊണ്ട് അടിയന്തരമായി യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി ബസിനുളളില്‍ യുവതിക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കിയ കെഎസ്ആര്‍ടിസി തൊട്ടില്‍പാലം യൂണിറ്റിലെ ഡ്രൈവര്‍ എ.വി.ഷിജിത്ത്, കണ്ടക്ടര്‍ ടി.പി അജയന്‍ എന്നിവരെയാണ് ഗതാഗത വകുപ്പ് മന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്. ഏറ്റവും അഭിനന്ദനാര്‍ഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാര്‍ക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെഎസ്ആര്‍ടിസിയുടെ സത്സേവനാ രേഖയും നല്‍കുമെന്നും ഗതാഗത വകുപ്പുമന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിമാലയന്‍ യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം