Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനുഷ്യന്റേത് മാത്രമല്ല, കുരങ്ങന്റേയും തെരുവുപട്ടിയുടെയും കൂടിയാണീ സര്‍ക്കാര്‍; ഇന്ത്യയിലെ മറ്റൊരു ഭരണാധികാരിയിൽ നിന്നും നമ്മുക്ക്‌ പ്രതീഷിക്കാൻ കഴിയില്ല!

മനുഷ്യന്റേത് മാത്രമല്ല, കുരങ്ങന്റേയും തെരുവുപട്ടിയുടെയും കൂടിയാണീ സര്‍ക്കാര്‍; ഇന്ത്യയിലെ മറ്റൊരു ഭരണാധികാരിയിൽ നിന്നും നമ്മുക്ക്‌ പ്രതീഷിക്കാൻ കഴിയില്ല!

അനു മുരളി

, ശനി, 28 മാര്‍ച്ച് 2020 (11:28 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ലോക്ക് ഡൗൺ ആണ്. ഈ ലോക്ക് ഡൗൺ അവസ്ഥയിലും സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യങ്ങളെല്ലാം അറിഞ്ഞ് തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനം. ഓരോ ദിവസവും മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളാകട്ടെ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. മനുഷ്യനു മാത്രമല്ല, കുരങ്ങന്മാർക്കും തെരുവുപട്ടികൾക്കും വരെ ഈ സർക്കാർ നൽകുന്ന കരുതലിനെ പുകഴ്ത്തി സംവിധായകനും നിർമാതാവുമായ ബി ഉണ്ണികൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
 
കേരളത്തിന്റെ മുഖ്യമന്ത്രി, പ്രിയപ്പെട്ട സഖാവ്‌ പിണറായി വിജയന്റെ പത്രസമ്മേളനം അൽപ്പം മുമ്പ്‌ കണ്ടു. ഒരോ ദിവസവും പുലർത്തുന്ന അസാമാന്യമായ കൃത്യതയും വ്യക്തതയും രാകി കൂർപ്പിച്ചെടുത്ത സൂക്ഷ്മതയും ഇന്നുമുണ്ടായിരുന്നു. അത്‌ഭുതമില്ല. അത്‌ സഖാവിന്റെ hallmarks ആണ്‌.
 
ഇന്നലെ, വിശക്കുന്നവരായി ആരുമുണ്ടാകരുതെന്ന് പറഞ്ഞുകൊണ്ട്‌, ഭക്ഷണം ആവശ്യപ്പെടാൻ അഭിമാനത്തെപ്രതി മടിയുള്ളവർക്കായി, ഒരോയിടത്തായി, പ്രാദേശികമായി ഒരു ഫോൺ നമ്പർ ഉണ്ടാവുമെന്നും, അവർ അതിൽ വിളിച്ചാൽ ഭക്ഷണമെത്തുമെന്നും പറഞ്ഞപ്പോൾ ആ കരുതലിന്റെ തീഷ്ണമായ ഏകാഗ്രത മറ്റ്‌ പലരേയും പോലെ എന്നെയും അഗാധമായി സ്പർശ്ശിച്ചു. പക്ഷെ, അതും എന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം, കാർക്കശ്യത്തിന്റെ ഉരുക്കു ചട്ടയിട്ട ഈ മാനവികതയുടെ കനിവ്‌ മുമ്പും കണ്ടറിഞ്ഞിട്ടുണ്ട്‌, പല സന്ദർഭങ്ങളിലും.
 
ഇന്ന്, ഭക്ഷണമില്ലതെ അലയുന്ന തെരുവുനായ്ക്കളെ കുറിച്ചും, അമ്പലപ്പറമ്പുകളിലെ കുരങ്ങന്മാരെ കുറിച്ചും സഖാവ്‌ പറഞ്ഞു. എങ്ങിനെയാണ്‌ അവർക്ക്‌ ( അതുങ്ങൾക്ക്‌ എന്ന് ഞാനെഴുതാത്തതിനു പിന്നിലെ സഹവര്‍ത്തിത്വ ബോധം എന്റെ എഴുത്ത്‌ ഇന്ന് പഠിച്ച പാഠമാണ്‌) ഭക്ഷണം കണ്ടെത്തേണ്ടതെന്നും പറഞ്ഞു. ഇത്‌, ഇന്ന്, ഇന്ത്യയിലെ മറ്റൊരു ഭരണാധികാരിയിൽ നിന്നും നമ്മുക്ക്‌ പ്രതീഷിക്കാൻ കഴിയില്ല. സമസ്ത ജീവികളേയും കരുതുന്ന ആ ജനാധിപത്യബോധം എത്രമേൽ വികസിതവും, അഗാധവുമാണ്‌!
 
നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ❤️

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക് ഡൗണിൽ ആളുകൾക്ക് ആവശ്യം കോണ്ടം? വിൽപ്പനയിൽ 50 ശതമാനം കുതിപ്പ്