Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഗികളെ പരിശോധിക്കുന്നതിനിടെ യുവ കാര്‍ഡിയാക് സര്‍ജന്‍ കുഴഞ്ഞുവീണു മരിച്ചു; നീണ്ട ജോലി സമയത്തെ പഴിചാരി ഡോക്ടര്‍മാര്‍

സവീത മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജനായ ഡോ. ഗ്രാഡ്‌ലിന്‍ റോയ് മരണമടഞ്ഞു.

Heart, Heart Attack, Symptoms of heart hole, ഹൃദയത്തില്‍ സുഷിരമുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 30 ഓഗസ്റ്റ് 2025 (18:29 IST)
ചെന്നൈ: ഒരു യുവ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. സവീത മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജനായ ഡോ. ഗ്രാഡ്‌ലിന്‍ റോയ് മരണമടഞ്ഞു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യുവ ഡോക്ടര്‍ക്ക് ഗുരുതരമായ ഹൃദയാഘാതം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
 
നീണ്ട ജോലി സമയവും അമിതമായ സമ്മര്‍ദ്ദവുമാണ് സഹപ്രവര്‍ത്തകന്റെ മരണത്തിന് കാരണമെന്ന് ആശുപത്രിയിലെ പല ഡോക്ടര്‍മാരും കുറ്റപ്പെടുത്തി. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള യുവ ഡോക്ടര്‍മാര്‍ ഒരു ദിവസം 12-18 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്നതിനാല്‍, മരണം തങ്ങളെ ഞെട്ടിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ചിലപ്പോള്‍ അവര്‍ക്ക് ഒരു ഷിഫ്റ്റില്‍ 24 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നു. 
 
അനാരോഗ്യകരമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, പതിവായി ആരോഗ്യ പരിശോധനകള്‍ നടത്താത്തത് എന്നിവയാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. തമിഴ്നാട്ടില്‍ മാത്രമല്ല ഈ ഭീതി നിലനില്‍ക്കുന്നത്; സമീപകാലത്ത് കേരളത്തിലും യുവാക്കളില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആര്‍ടിസി ഓണം സ്പെഷ്യല്‍ സര്‍വീസ് ബുക്കിംഗ് തുടങ്ങി, ആപ്പ് വഴി ബുക്ക് ചെയ്യാം