പാക് ഭീകരവാദികൾ നേപ്പാൾ വഴി നുഴഞ്ഞുകയറി?, ബിഹാറിൽ കനത്ത ജാഗ്രതാനിർദേശം
പാകിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികള്‍ നേപ്പാള്‍ അതിര്‍ത്തി വഴി രാജ്യത്ത് നുഴഞ്ഞുകയറിയതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ സംസ്ഥാന വ്യാപകമായി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് പോലീസ്.
പാകിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികള്‍ നേപ്പാള്‍ അതിര്‍ത്തി വഴി രാജ്യത്ത് നുഴഞ്ഞുകയറിയതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ സംസ്ഥാന വ്യാപകമായി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് പോലീസ്. ജയ്‌ഷെ മുഹമ്മദിന്റെ അംഗങ്ങളെന്ന് കരുതുന്ന 3 പേരാണ് ബിഹാറിലേക്ക് കടന്നത്.
റാവല്‍പിണ്ടി സ്വദേശിയായ ഹസ്‌നെയ്ന്‍ അലി, ഉമര്‍കോട് സ്വദേശി ആദില്‍ ഹുസൈന്‍, ബഹാവല്‍പുര്‍ സ്വദേശി മൊഹമ്മദ് ഉസ്മാന്‍ എന്നിവരാണ് ബിഹാറിലെത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേരും ചിത്രങ്ങളും പാസ്‌പോര്‍ട്ട് വിവരങ്ങളും ഉപയോഗപ്പെടുത്തി അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കി. ഓഗസ്റ്റ് മാസം രണ്ടാമത്തെ ആഴ്ചയാണ് മൂവര്‍സംഘം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തിയത്. ഇവര്‍ അവിടെ നിന്ന് ബിഹാറിലേക്ക് കടന്നതായാണ് വിവരം. ബിഹാര്‍ നിയമസഭാ തിരെഞ്ഞെടുപ്പിലേക്ക് കടക്കാനിക്കെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷാ ഏജന്‍സികള്‍ കടുത്ത ജാഗ്രതയിലാണ്.