അവിഹിത ബന്ധമുണ്ടെന്ന് സംശയം; മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; മക്കളുടെ മുന്നില്‍ കഴുത്തറുത്തു കൊലപ്പെടുത്തി
ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സൗത്ത് ദില്ലയിലെ ബദര്‍പൂരിലായിരുന്നു സംഭവം. മുപ്പതുകാരിയായ ഭാര്യയെ ഗ്യാസ് സിലിണ്ടര്‍കൊണ്ട് അടിച്ചിട്ടശേഷം മക്കളുടെ മുന്നില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ പ്രവീണ്‍ എന്നയാളെ പൊലീസ് പിടികൂടി. സംഭവം നടന്ന് അല്‍പസമയത്തിനുള്ളല്‍തന്നെ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. പത്തുവര്‍ഷം മുന്‍പായിരുന്നു പ്രവീണും മീനാക്ഷിയും വിവാഹിതരായത്. കഴിഞ്ഞദിവസം രാത്രി പ്രവീണ്‍ മീനാക്ഷിയുടെ വീട്ടിലെത്തി വഴക്കുകൂടി. ഇതിനിടയില്‍ അടുക്കളയിലെ കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. നാലും പത്തും വയസായ മക്കളുടെ മുന്നില്‍വെച്ചായിരുന്നു പ്രവീണ്‍ ഭാര്യയെ കൊലപ്പെടുത്തിയത്.