അവിഹിതബന്ധമെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു
അവിഹിതബന്ധമെന്ന് സംശയം; ഒടുവില്‍ ഭര്‍ത്താവിന് അതു ചെയ്യേണ്ടി വന്നു !
അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ നടന്ന വാക്കേറ്റത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ദില്ലി ദില്‍ഷാദ് ഗാര്‍ഡനില്‍ ബുധനാഴ്ചയായിരുന്നു സംഭവം അരങ്ങേറിയത്. കാറ്ററിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബിനോ ബിസന്ത് ഭാര്യ രേഖയെ മുത്തപ്പിയഞ്ചോളം തവണ കത്തികൊണ്ട് കുത്തിയതായി പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ 5.30ഓടെ ജോലി കഴിഞ്ഞെത്തിയ ബിനോ വാക്കേറ്റത്തിനൊടുവില്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ശബ്ദംകേട്ട് ഓടിവന്ന പതിനഞ്ചുകാരനായ മകനെയും ബിനോ ആക്രമിച്ചു. അമ്മ കൊലപ്പെടുത്തുന്നത് തടഞ്ഞ മകന്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയ്യില്‍ കുത്തേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിനുശേഷം ബിനോ ഒളിവിലാണ്. സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് പ്രതിക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണ്.