Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരുഷിയെ കൊന്നത് മാതാപിതാക്കളല്ല!

ആരുഷി കൊലക്കേസ്; മാതാപിതാക്കൾ കുറ്റക്കാരാണെന്ന സിബിഐ കോടതി വിധി ഹൈക്കോടതി റദ്ദാക്കി

ആരുഷിയെ കൊന്നത് മാതാപിതാക്കളല്ല!
, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (15:18 IST)
വിവാദമായ ആരുഷി കൊലപാതകക്കേസില്‍ ആരുഷിയുടെ മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി. കേസിൽ ആരുഷിയുടെ മാതാപിതാക്കളെ കുറ്റക്കാരാക്കി സി ബി ഐ പ്രഖ്യാപിച്ച വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സിബിഐ പ്രത്യേക കോടതി വിധിക്കെതിരേ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലിലാണ് വിധി.  
 
സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഹൈക്കോടതിയുടെ വിധിയെന്നതും ശ്രദ്ധേയമാണ്. നാല് വർഷത്തിനു ശേഷമാണ് വിധി. 2013 നവംബറിലാണ് ആരുഷിയുടെ മാതാപിതാക്കളെ കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 
 
നോയിഡയില്‍ 2008 മേയിലാണ് 14 കാരി ആരുഷിയെ കിടിപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹവും വീട്ടിലെ ടെറസില്‍ കണ്ടെത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ' - വൈറലാകുന്ന പോസ്റ്റ്