ആശ്രമത്തിലെ സ്ത്രീകളെ പുരുഷ അനുയായികള്‍ നോക്കിയാല്‍ ഗുര്‍മീതിന് സഹിക്കില്ല !

ഗുര്‍മീതിന്റെ പുരുഷ അനുയായികള്‍ ആശ്രമത്തിലെ സ്ത്രീകളെ നോക്കാന്‍ പാടില്ല, അതിനൊരു കാരണമുണ്ട് !

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (13:06 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ പുരുഷ അനുയായികളില്‍ ഭൂരിപക്ഷം പേരും സ്വവര്‍ഗാനുരാഗികള്‍ ആണ് എന്ന് റിപ്പോര്‍ട്ട്. ഗുര്‍മീതിന്റെ അനുയായി ആയിരുന്ന ഗുര്‍ദസ് സിങ് തൂറാണ് ഇത് വെളിപ്പെടുത്തിയത്.
 
ദേരാ സച്ചാ സൌദയില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളെ നോക്കാന്‍ പോലും പാടില്ലായിരുന്നു. ഈ സാഹചര്യത്തില്‍ അവര്‍ക്ക് സ്വവര്‍ഗാനുരാഗികള്‍ ആയി മാറുകയെ രക്ഷയുണ്ടായിരുന്നുള്ളുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഗുര്‍മീതിന് ഓരോ ദിവസവും ഓരോ പെണ്‍കുട്ടികള്‍ ആയിരുന്നു. ഗുര്‍മീതിന് രാത്രിയില്‍ പെണ്‍കുട്ടികളെ എത്തിക്കാന്‍ പ്രത്യേക പെണ്‍ഗുണ്ടാ സംഘം തന്നെ ഉണ്ടെന്ന വാര്‍ത്ത നേരത്തെ വൈറലായിരുന്നു.
 
അതേസമയം പീഡനക്കേസില്‍ അറസ്റ്റിലായ ദേര സച്ഛ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ കണ്ടെത്താനായി പെലീസ് തിരച്ചില്‍ ശക്തമാക്കിയിരുക്കുകയാണ്. ഹണിപ്രീത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ഉണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
 
രാജസ്ഥാനിലെ ഹനുമന്‍ഗഡില്‍ ഹണിപ്രീത് ഉണ്ടെന്നും ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ശ്രമിക്കുകയാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്  ആ പ്രദേശങ്ങളില്‍  പൊലീസ് പരിശോധന നടത്തിയെങ്കിലും ഹണിയെ പിടികൂടാന്‍ കഴിഞ്ഞില്ല.
 
അതേ സമയം ഗുര്‍മീതിന്റെയും ഹണിപ്രീത് സിങിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കി ബോളിവുഡില്‍ സിനിമ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അശുതോഷ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗുര്‍മീത് റാം റഹിം സിങായി എത്തുന്നത് റാസ മുറാദാണ്. വിവാദങ്ങളിലൂടെ ശ്രദ്ധേയായ ബോളിവുഡ് താരം രാഖി സാവന്താണ് ഹണി പ്രീതായി വേഷമിടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments