Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം നടിച്ച് വഞ്ചിച്ച കേന്ദ്രമന്ത്രിയുടെ അനന്തരവനെ നടുറോട്ടില്‍ കൈകാര്യം ചെയ്ത് പെണ്‍കുട്ടി: വീഡിയോ വൈറലാകുന്നു !

പ്രണയം നടിച്ച് വഞ്ചിച്ച കേന്ദ്രമന്ത്രി ഹരക് സിങ് റാവത്തിന്റെ അനന്തരവനെ നടുറോട്ടില്‍ കൈകാര്യം ചെയ്ത് പെണ്‍കുട്ടി: വീഡിയോ വൈറലാകുന്നു !

പ്രണയം നടിച്ച് വഞ്ചിച്ച കേന്ദ്രമന്ത്രിയുടെ അനന്തരവനെ നടുറോട്ടില്‍ കൈകാര്യം ചെയ്ത് പെണ്‍കുട്ടി: വീഡിയോ വൈറലാകുന്നു !
ന്യൂഡല്‍ഹി , വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (12:44 IST)
പ്രണയിച്ച് വഞ്ചിച്ച കേന്ദ്രമന്ത്രി ഹരക് സിങ് റാവത്തിന്റെ അനന്തരവനെ നടുറോട്ടില്‍ പെണ്‍കുട്ടി കൈകാര്യം ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിഷയം ചര്‍ച്ചയായത്. ഹരക് സിങ് റാവത്തിന്റെ അനന്തരവന്‍ അങ്കിത്തിനെയാണ് പെണ്‍കുട്ടി മര്‍ദ്ദിച്ചത്.
 
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ അങ്കിത് തന്നെ ചതിക്കുകയായിരുന്നെന്നു മനസിലായതോടെ പെണ്‍കുട്ടി ഇയാളെ കൈകാര്യം ചെയാന്‍ രംഗത്തുവരികയായിരുന്നു. നിനക്ക് എന്റെ സഹോദരിയെ കിട്ടില്ലെന്നു പറഞ്ഞാണ് പെണ്‍കുട്ടി ഇയാളെ മര്‍ദ്ദിക്കുന്നത്.
 
ഭാവിയില്‍ ഇനി ഒരു പെണ്‍കുട്ടിയേയും ഇത്തരത്തില്‍ ചതിക്കരുത് എന്ന് പറഞ്ഞുകൊണ്ട് അങ്കിത്തിന്റെ മുഖത്തടിക്കുകയും തൊഴിക്കുകയുമായിരുന്നു പെണ്‍കുട്ടി ചെയ്തത്. നിങ്ങളുടെ രാഷ്ട്രീയമോഹങ്ങള്‍ ഞാന്‍ ഇല്ലാതാക്കിത്തരാമെന്നും ഇനി ഏതെങ്കിലും പെണ്‍കുട്ടിക്കൊപ്പം നിങ്ങളെ കണ്ടാല്‍ പ്രതികരിക്കുക ഇങ്ങനെയായിരിക്കില്ലെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഡിജെഎസ് ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നത്, വെള്ളാപ്പള്ളി പിണറായി വിജയനെ കണ്ടതിനെക്കുറിച്ച് തനിക്കറിയില്ല: കുമ്മനം