Webdunia - Bharat's app for daily news and videos

Install App

'എന്നാലും അയാൾക്കെങ്ങനെ കഴിഞ്ഞു?' - ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ

രാവിലെ ഇളയമകന്റെ പിറന്നാൾ ആഘോഷം, ഉച്ചയ്ക്ക് കാമുകിക്ക് വേണ്ടി കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തി ഭർത്താവ്; ഞെട്ടൽ വിട്ടുമാറാതെ ഗ്രാമവാസികൾ

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (13:05 IST)
ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ഭർത്താവ് ഒളിവിൽ. കാമുകിയെ സ്വന്തമാക്കുന്നതിനു വേണ്ടി സ്വന്തം മക്കളേയും ഭാര്യയേയും കൊലപ്പെടുത്തിയ ഭൈരവ് നാഥ് എന്ന യുവാവാണ് ഒളിവിൽ കഴിയുന്നത്. 
 
ജാര്‍ഖണ്ഡിലെ ധന്‍ബാധിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയേയും മക്കളെയും ഭൈരവിനു ഇഷ്ടമായിരുന്നുവെന്നും അതിനാൽ കൊലപാതകം വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു ഇയാൾ കൊലപാതകം നടത്തിയത്. 
 
വീട്ടിനുള്ളിലെ ബെഡ്റൂമിൽ ഇലക്ടിക്ക് വയര്‍ കഴുത്തില്‍ കുരുക്കി കൊല ചെയ്യപ്പെട്ട നിലയിലായിരുന്നു  യുവാവിന്റെ ഭാര്യയുടേയും മക്കളുടെയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. രണ്ടും മൂന്നും വയസ്സുള്ള കുട്ടികളാണ് പിതാവിനാല്‍ കൊല ചെയ്യപ്പെട്ടത്. 
 
ഇളയ മകന്റെ പിറന്നാള്‍ ദിനമായിരുന്നു ബുധനാഴ്ച. എല്ലാവരും കൂടി കേക്ക് മുറിച്ച് മകന്റെ പിറന്നാൾ ആഘോഷം ഗംഭീരമായി നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. 
 
റാഞ്ചി സ്വദേശിനിയായ ഒരു യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments