Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ബുള്ളറ്റ് പ്രൂഫ് കാർ ഉള്‍പ്പടെ 56 ആഢംബര കാറുകള്‍; ഗുർമീതിന്റെ വാഹനശേഖരത്തിൽ അന്തംവിട്ട് പൊലീസ്

ഗുർമീതിന് ബുള്ളറ്റ് പ്രൂഫ് കാർ ലഭിച്ചതെങ്ങനെ? പൊലീസ് അന്വേഷണത്തിന്

Dera Sacha Sauda
പഞ്ച്കുള , വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (14:51 IST)
ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവമായ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ വാഹനശേഖരംകണ്ട് അന്തംവിട്ട് പൊലീസ്. ഗുർമീതിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെ നടന്ന റെയ്ഡില്‍ 56 ആഢംബര കാറുകളായിരുന്നു പൊലീസ് പിടിച്ചെടുത്തത്. ഇതിൽ 30 കാറുകള്‍ ടൊയോട്ട ഫോർച്യൂണർ, ഇന്നോവ, പോർഷെ എന്നീ കാറുകളാണ്. 
 
കൂടാതെ ഒരു ബുള്ളറ്റ് പ്രൂഫ് കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രം ലഭിക്കുന്ന ബുള്ളറ്റ് പ്രൂഫ് കാർ ഗുർമീതിനു എങ്ങിനെയാണ് ലഭിച്ചതെന്ന് കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് പൊലീസ്. മാത്രമല്ല ഗുർമീതിന്റെ പല കാറുകളുടെയും റജിസ്ട്രേഷൻ കൃത്രിമമാണെന്ന ഗുരുതര കണ്ടെത്തലും പൊലീസ് നടത്തിയിട്ടുണ്ട്. 
 
വിവിധ സ്ഥലങ്ങളിലും പേരുകളിലുമാണ് പല കാറുകളും റജിസ്റ്റർ ചെയ്തിരിക്കുന്നത്. പല ആഢംബര കാറുകളും രാജ്യത്ത് വിൽപന ആരംഭിക്കുന്നതിനു മുമ്പുതന്നെ ഗുർമീത് സ്വന്തമാക്കിയിരുന്നു. ഈ വർഷം മാർച്ച് 27നു മാത്രം വിപണിയിലെത്തിയ ടൊയോട്ടയുടെ മൂന്നു മോഡലുകളും അദ്ദേഹം ഇന്ത്യയിലെത്തിച്ചിരുന്നു. ഇത്തരത്തില്‍ കാറുകൾ എത്തിച്ചതിലും വന്‍ തട്ടിപ്പു നടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരിയായ സമയത്ത് ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന വ്യക്തിയാണ് കെ എം മാണി; കാനത്തെ തള്ളി മാണിയെ സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍