ഓടുന്ന വാഹനത്തില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സംഭവം രാജ്യ തലസ്ഥാനത്ത്
രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ടമാനഭംഗം
രാജ്യത്തിന് അപമാനമായി തലസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സംഗം. ഡൽഹിയിലെ നോയിഡയിൽ ഓടുന്ന വാഹനത്തിൽ വച്ചാണ് യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. കഴിഞ്ഞദിവസമാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ദാരുണമായ ഈ സംഭവമുണ്ടായത്.
നോയിഡ ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്‌റ്റേഷനില്‍ നിന്നും യുവതിയെ മൂന്നുപേരടങ്ങുന്ന സംഘം ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റികൊണ്ടു പോകുകയായിരുന്നു. പിന്നീടാണ് കാറിനുള്ളിൽ വച്ച് സംഘം യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിന് ഇരയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, നോയിഡ സംഭവത്തിന് പിന്നാലെ ഗാസിയാബാദിലെ സിഹാനി ഗേറ്റ് മേഖലയിലും സമാനമായ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ഒരു നഴ്സാണ് കൂട്ട ബലാത്സംഗത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവത്തിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.