Webdunia - Bharat's app for daily news and videos

Install App

ഓടുന്ന വാഹനത്തില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സംഭവം രാജ്യ തലസ്ഥാനത്ത്

രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ടമാനഭംഗം

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (15:15 IST)
രാജ്യത്തിന് അപമാനമായി തലസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സംഗം. ഡൽഹിയിലെ നോയിഡയിൽ ഓടുന്ന വാഹനത്തിൽ വച്ചാണ് യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. കഴിഞ്ഞദിവസമാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ദാരുണമായ ഈ സംഭവമുണ്ടായത്. 
 
നോയിഡ ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്‌റ്റേഷനില്‍ നിന്നും യുവതിയെ മൂന്നുപേരടങ്ങുന്ന സംഘം ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റികൊണ്ടു പോകുകയായിരുന്നു. പിന്നീടാണ് കാറിനുള്ളിൽ വച്ച് സംഘം യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 
പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിന് ഇരയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും പൊലീസ് അറിയിച്ചു.
 
അതേസമയം, നോയിഡ സംഭവത്തിന് പിന്നാലെ ഗാസിയാബാദിലെ സിഹാനി ഗേറ്റ് മേഖലയിലും സമാനമായ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ഒരു നഴ്സാണ് കൂട്ട ബലാത്സംഗത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവത്തിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments