Webdunia - Bharat's app for daily news and videos

Install App

‘മോദിയെ ട്രോളുന്നത് പണിയില്ലാത്ത കൃമികൾ‘- ട്രോളർമാരെ വിമർശിച്ച് അൽഫോൺസ് കണ്ണന്താനം

Webdunia
ചൊവ്വ, 21 മെയ് 2019 (13:50 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളുന്നത് യാതൊരു പണിയും ഇല്ലാത്ത ചില ‘കൃമികള്‍’ ആണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പ്രധാനമന്ത്രിയുടെ കേദാര്‍നാഥിലെ ധ്യാനത്തെയും ടിവി അഭിമുഖത്തിലെ ‘മൌന’ത്തേയും പരിഹരിച്ച ട്രോളർമാർക്കെതിരെയാണ് കണ്ണന്താനത്തിന്റെ വിമർശനം.  
 
‘ചില മനുഷ്യര്‍ക്ക് യാതൊരു പണിയുമില്ല.. ഞാന്‍ അവരെ ‘വിരകള്‍’ എന്ന് പോലും വിളിക്കില്ല. കാരണം വിരകള്‍ക്ക് കുറച്ചു കൂടി അഭിമാനമുണ്ട്. ഇവരെ ഞാന്‍ വിളിക്കുന്നത് കൃമികള്‍ എന്നാണ്. കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ എത്തുമ്പോബോഴും കേരളത്തില്‍ ബിജെപിയെ പിന്തുണയ്ക്കാത്തവരുടെ വിധി മസാല ബോണ്ട് വിറ്റു നടക്കലാണ്’ - കണ്ണന്താനം പരിഹാസ രൂപേണ പറഞ്ഞു.
 
മുന്‍പ് ആയിരുന്നെങ്കില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഭരണത്തിന്റെ ഗുണം കൊണ്ട് ഗള്‍ഫിലേക്കെങ്കിലും ഓടി രക്ഷപ്പെടാമായിരുന്നു. എന്നാല്‍ ഇന്ന് അതിനും കഴിയില്ല.. അതിന് പകരം കണ്ടു പിടിച്ചതാണ് മസാലബോണ്ട് വിറ്റു നടക്കല്‍ എന്നായിരുന്നു പരിഹാസം.
 
ജീവിതത്തില്‍ ലഭിച്ചത് എല്ലാം ബോണസാണ് അതുകൊണ്ട് തന്നെ കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരാന്‍ ആകുമോയെന്നു ഓര്‍ത്ത് തല പുകയ്ക്കാന്‍ ഇല്ലെന്നും ജീവിതം ആഘോഷിക്കാനുള്ളതാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments