കമല്‍‌ഹാസന് മാനസിക വിഭ്രാന്തി? - ഞെട്ടിത്തരിച്ച് തമിഴ് സിനിമാ ലോകം

ചില കാര്യങ്ങളൊക്കെ പറയാന്‍

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (12:03 IST)
ഉലകനായകന്‍ കമല്‍ഹാസന് മാനസിക വിഭ്രാന്തിയെന്ന് മന്ത്രി ആര്‍ ബി ഉദയ കുമാര്‍. താരത്തിന് ചില മാനസിക പ്രശനങ്ങള്‍ ഉണ്ടാകുമെന്നും മാനസികമായി വിഭ്രാന്തിയുള്ള വ്യക്തിയാണ് കമലെന്ന് കരുതുന്നുവെന്നും റവന്യു മന്ത്രി ഒരു ചാനലിനോട് പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ ഉലകനായകന്റെ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.
 
ജനങ്ങളോട് ചിലതൊക്കെ പറയാന്‍ കമല്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ അത് എങ്ങനെ പറയണമെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും അതിന്റെ പ്രശനമാകാം ഇതൊക്കെയെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ കമല്‍ഹാസന്‍ ആഞ്ഞടിച്ചിരുന്നു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.
 
ദുരന്തങ്ങളും അഴിമതിയും തുടര്‍ക്കഥയാകുമ്പോള്‍ ആ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ രാജി സ്വാഭാവികമായും ആവശ്യമായി വരുമെന്നുമായിരുന്നു കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചത്. തമിഴ്നാടീന്റെ പുരോഗതിയാണ് എന്റെ ലക്ഷ്യമെന്നും അതിനായി താന്‍ പോരാടുമെന്നും താരം വ്യക്തമാക്കിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും: ഗോവിന്ദന്‍ മാഷ്

തെരഞ്ഞെടുപ്പ് : വോട്ടു ചെയ്യാനെത്തി ആൾ കുഴഞ്ഞു വീണു മരിച്ചു

യുദ്ധം ഉണ്ടായാല്‍ ചൈന അമേരിക്കന്‍ യുദ്ധവിമാനങ്ങളെ തകര്‍ക്കും, സൈന്യത്തെ പരാജയപ്പെടുത്തും: യുഎസ് രഹസ്യരേഖ

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ 2 മണിക്കൂറിൽ മികച്ച പോളിംഗ് -8.72%

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

അടുത്ത ലേഖനം
Show comments