Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗണപതി മട്ടന്‍ കഴിച്ചോട്ടേ... പരസ്യം നിരോധിക്കേണ്ട ആവശ്യം ഇല്ല !

ഗണപതി മട്ടൻ കഴിച്ചോട്ടേ... ഹിന്ദു സംഘടനകളുടെ ആവശ്യം അഡ്വർടൈസിങ് സ്റ്റാൻഡേർഡ് ബ്യൂറോ തള്ളി !!

ഗണപതി മട്ടന്‍ കഴിച്ചോട്ടേ... പരസ്യം നിരോധിക്കേണ്ട ആവശ്യം ഇല്ല !
, വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (08:49 IST)
ഓസ്ട്രേലിയയില്‍ ഗണപതി മട്ടൻ വിരുന്നിൽ പങ്കെടുക്കുന്നതായി ചിത്രീകരിച്ച ടിവി പരസ്യം വന്‍ വിവാദമായിരുന്നു. പരസ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകളടക്കം രംഗത്ത് വന്നിരുന്നു. എന്നാല്‍ ഓസ്ട്രേലിയയിലെ ഇറച്ചി വ്യാപാരികളിറക്കിയ ടിവി പരസ്യം നിരോധിക്കില്ലെന്ന് അഡ്വർടൈസിങ് സ്റ്റാൻഡേർഡ് ബ്യൂറോ.
 
ഗണപതി മട്ടൻ വിരുന്നിൽ പങ്കെടുക്കുന്നതായി ചിത്രീകരിച്ച ടിവി പരസ്യം നിരോധിക്കണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യമാണ് അഡ്വർടൈസിങ് സ്റ്റാൻഡേർഡ് ബ്യൂറോ തള്ളിയിരിക്കുന്നത്. ഇറച്ചി വ്യവസായ ഗ്രൂപ്പായ മീറ്റ് ആന്റ് ലൈവ്‌സ്റ്റോക് ഓസ്ട്രേലിയുടെ പരസ്യത്തിലാണ് ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. 
 
ഈ വിവാദ പരസ്യത്തിനെതിരെ ഇന്ത്യ രംഗത്ത് വരികയായിരുന്നു. ഇന്ത്യ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ഔദ്യോഗികമായി പരാതിയും നല്‍കി. എന്നാൽ പരാതി തള്ളിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹിന്ദു മതാചാരപ്രകാരം ഗണപതി സസ്യാഹാരം മാത്രം കഴിക്കുന്നതായാണ് വിശ്വസം. 
 
യേശു ക്രിസ്തു, ഗണപതി, അഫ്രോഡൈറ്റ്, സിയൂസ്, ബുദ്ധന്‍, മോസസ്, സയന്റോളജി സ്ഥാപകന്‍ എല്‍ റോണ്‍ ഹബ്ബാര്‍ഡ് തുടങ്ങിയ നാനമതവിഭാഗങ്ങളിലെ ദൈവസങ്കല്‍പങ്ങളും നിരീശ്വരവാദിയായ യുവതിയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അവന്‍റെ ലോകം ഈ വീടും പറമ്പും നിങ്ങളുമൊക്കെയാണ്, ആ മനസ്സ് താളം തെറ്റാതെ നോക്കണേ‘ - അച്ഛന്റെ സുഹൃത്തിന്റെ വാക്കുകള്‍ കേട്ട് നിശബ്ദനായ ഒരു മകന്‍!