Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുര്‍മീതിന്റെ പീഡന അറയെ കടത്തിവെട്ടി രാധേ മായുടെ 250 കോടി വില വരുന്ന നന്ദ് നന്ദന്‍ ഭവന്‍

രാധേ മായുടെ 250 കോടി വില വരുന്ന നന്ദ് നന്ദന്‍ ഭവനെക്കുറിച്ച് അറിഞ്ഞോളൂ...

ഗുര്‍മീതിന്റെ പീഡന അറയെ കടത്തിവെട്ടി രാധേ മായുടെ 250 കോടി വില വരുന്ന നന്ദ് നന്ദന്‍ ഭവന്‍
മുംബൈ , ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (10:14 IST)
വിവാദ ആള്‍ദൈവം രാധേ മാം താമസിക്കുന്നത് ആഢംബരത്തിന്റെ ലോകത്തെന്ന് റിപ്പോര്‍ട്ട്.  നന്ദ് നന്ദന്‍ ഭവന്‍ എന്നാണ് രാധേ മായുടെ പടുകൂറ്റന്‍ മണിമാളികയുടെ പേര്. ദേരാ സച്ചായുടെ അത്രയും വരില്ലെങ്കിലും ഒട്ടും പിന്നിലല്ല നന്ദ് നന്ദന്‍ ഭവന്‍ എന്നാണ് വിവരം.
 
540 കോടി രൂപ വിലമതിക്കുന്നതാണ് രാധേ മായുടെ നന്ദ് നന്ദന്‍ ഭവനെന്നാണ് റിപ്പോര്‍ട്ടുകള്‍. രാധേ മായ്ക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭക്തരുടെ വീടുകളിലാണ് താന്‍ താമസിക്കുന്നതെന്നാണ് രാധേ മാ പറയുന്നത്. 
 
മുംബൈയിലെ ചിക്‌വാഡിയിലാണ് രാധേ മായുടെ ആഢംബര സൗധമായ നന്ദ് നന്ദന്‍ ഭവന്‍ സ്ഥിതി ചെയ്യുന്നത്. ഭക്തരെ കാണാന്‍ വേണ്ടി മാത്രം ഇതിനകത്ത് പ്രത്യേകം മുറിയുണ്ട്. ചുവന്ന നിറമാണ് ഇവിടുത്തെ പശ്ചാത്തലം. മേഴ്‌സിഡിസ്, ഹോണ്ട സിറ്റി, ഫോര്‍ച്യൂണര്‍, ജഗ്വാര്‍ തുടങ്ങിയ ആഢംബര കാറുകളും രാധേ മായ്ക്കുണ്ട്. എല്ലാ കാറുകളുടെയും ഉള്ളിലെ നിറം ചുവപ്പാണ്.
 
രാധേ മാ ചിക്‌വാഡിയില്‍ നന്ദ് നന്ദന്‍ ഭവന്‍ നിര്‍മ്മിച്ചതെന്നും മുന്‍സിപ്പല്‍ കാര്‍പ്പറേഷന്‍ നിയമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും രമേഷ് ജോഷി എന്ന വ്യക്തി നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഥലം വാങ്ങാന്‍ ഔദ്യോഗികമായി നല്‍കിയത് 1 കോടി 65 ലക്ഷം രൂപയാണെന്നും 30 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും രമേഷ് ജോഷി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്