ഗുര്‍മീത് സെക്‌സ് അഡിക്ട് !

ജയിലില്‍ സെക്‌സ് കിട്ടാത്തതില്‍ ഗുര്‍മീത് അസ്വസ്ഥനോ?

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (15:37 IST)
പീഡനക്കേസില്‍ അറ്സ്റ്റിലായ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ഇപ്പോള്‍ റോഹ്തക്കിലെ ജയിലില്‍ ആണ്. 20 വര്‍ഷത്തെ ശിക്ഷയാണ് ഗുര്‍മീതിന് ലഭിച്ചിട്ടുള്ളത്. തനിക്ക് ലൈംഗിക ശേഷിയേ ഇല്ലെന്ന് കോടതിയില്‍ പറഞ്ഞ ആളാണ് ഗുര്‍മീത്. 
 
എന്നാല്‍ ജയിലില്‍ എത്തി ഗുര്‍മീതിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടിയെന്നു വേണം പറയാന്‍. ഗുര്‍മീതിന്റെ പ്രശ്‌നം അമിതമായ ലൈംഗികാസക്തിയാണ് എന്നാണ് ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തുന്നത്. ദേര ആസ്ഥാനത്തെ കുറിച്ച് മുമ്പ് വന്ന വാര്‍ത്തകള്‍ കൂടി ഓര്‍ത്തെടുത്താല്‍ ഇതില്‍ ആര്‍ക്കും ഒരു സംശയവും തോന്നില്ല.
 
ദേര ആസ്ഥാനത്തുള്ള ഗുര്‍മീതിന്റെ രഹസ്യ അറ അറിയപ്പെടുന്നത് തന്നെ 'സെക്‌സ് ഗുഹ' എന്നാണ്. ഇവിടെ വച്ച് ബലാത്സംഗം ചെയ്തു എന്നാണ് ദേരയിലെ സന്യാസിനികളായിരുന്ന രണ്ട് യുവതികള്‍ പരാതിപ്പെട്ടത്. രഹസ്യ അറയില്‍ പരിചരണത്തിന് സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശം ഉണ്ടായിരുന്നുള്ളു. അവിടെ വച്ച് ഇയാള്‍ സ്ത്രീകളെ നിരന്തരം ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
 
ഗുര്‍മീത് റാം റഹീം സിങ് അമിത ലൈംഗിക ആസക്തിയുള്ള ആളാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ജയിലില്‍ എത്തി പരിശോധന നടത്തിയ ഡോക്ടര്‍മാരുടെ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജയിലില്‍ ലൈംഗിക തൃപ്തി ലഭിക്കുന്നില്ല എന്നതും ഗുര്‍മീതിനെ ഇപ്പോള്‍ വലയ്ക്കുന്നുണ്ടത്രെ. ഗുര്‍മീത് പരിക്ഷീണനും ഉത്കണ്ഠാകുലനും ആണ് എന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments