Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്; ശശികലയ്ക്ക് മുപ്പത് ദിവസത്തെ പരോള്‍

ശശികലയ്ക്ക് മുപ്പത് ദിവസത്തെ പരോള്‍

തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്; ശശികലയ്ക്ക് മുപ്പത് ദിവസത്തെ പരോള്‍
ബെംഗളൂര്‍ , തിങ്കള്‍, 5 ജൂണ്‍ 2017 (16:50 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജയലളിതയുടെ പ്രിയ തോഴി വികെ ശശികല പരപ്പന അഗ്രഹാരത്തില്‍ നിന്ന് പുറത്തിറങ്ങുന്നു. മുപ്പത് ദിവസത്തെ പരോളാണ് ശശികലയ്ക്കു ലഭിച്ചിരിക്കുന്നത്.  കൂടാതെ കൈക്കൂലിക്കേസില്‍ ജ്യാമം നേടി ടിടിവി ദിനകരനും പുറത്തിറങ്ങിയിട്ടുണ്ട്. പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നത് സംബന്ധിച്ച് ഇരുവരും കൂടിക്കാഴ്ച നടത്തും. 
 
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെക്കാണ് ശശികല ശിക്ഷിക്കപ്പെട്ടത്. തന്റെ വിശ്വസ്തന്‍ ടിടിവി ദിനകരനെ പാര്‍ട്ടി ഏല്‍പ്പിച്ചിട്ടാണ് ശശികല ജയിലില്‍ പോയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്തതിന് ദിനകരന്‍ അറസ്റ്റിലാകുകയായിരുന്നു. അതേസമയം രണ്ടില ചിഹ്നത്തിനായി കോഴവാങ്ങി അറസ്റ്റിലായ ടി ടി വി ദിനകരൻന്റെ കേസ് ശശികലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്​. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞു വീണ് മൂന്നു പേർ മരിച്ചു