Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് രഹിത പണം കൈമാറ്റം തുടരണമെന്ന് പ്രധാനമന്ത്രി; ഡിജിറ്റല്‍ കറന്‍സി യുഗത്തില്‍ ഇന്ത്യ പിന്നിലായി പോകരുത്

ഡിജിറ്റല്‍ കറന്‍സി യുഗത്തില്‍ ഇന്ത്യ പിന്നിലായി പോകരുതെന്ന് പ്രധാനമന്ത്രി

നോട്ട് രഹിത പണം കൈമാറ്റം തുടരണമെന്ന് പ്രധാനമന്ത്രി; ഡിജിറ്റല്‍ കറന്‍സി യുഗത്തില്‍ ഇന്ത്യ പിന്നിലായി പോകരുത്
ന്യൂഡല്‍ഹി , ഞായര്‍, 29 ഒക്‌ടോബര്‍ 2017 (15:23 IST)
നോട്ട് രഹിത പണം കൈമാറല്‍ രീതി പിന്തുടരണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ കറന്‍സി യുഗത്തില്‍ ഒരുകാരണവശാലും ഇന്ത്യ പിന്നോട്ട് പോകരുത്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് ഓരോ രൂപയും സര്‍ക്കാര്‍ ചിലവഴിക്കുന്നത്. കഴിയുമെങ്കില്‍ എല്ലാവരും ഭീം ആപ്പ് ഉപയോഗിക്കണമെന്നും മോദി പറഞ്ഞു. 
 
രാജ്യത്തെ വികസനത്തിന്റെ ഫലം ഗുണഭോക്താക്കളില്‍ എത്തിക്കുമെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്. ഇതില്‍ അഴിമതി നടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സത്യസന്ധതയുടെയും സമഗ്രതയുടെയും യുഗമാണിത്. സര്‍ക്കാര്‍ സംവിധാനത്തെ വഞ്ചിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
കര്‍ണാടകയിലെ ഉജൈറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജലസംരക്ഷണത്തിന്റെ ഭാഗമായി ഡ്രിപ് ഇറിഗേഷന്‍ ഉള്‍പ്പെടെയുള്ള രീതികള്‍ സ്വീകരിക്കാന്‍ കര്‍ണാടകയിലെ കര്‍ഷകരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി അമലാ പോൾ ജയിലിലേക്കോ ? റോഡ് നികുതി ഇനത്തില്‍ താരം വെട്ടിച്ചത് 20 ലക്ഷം രൂപയെന്ന് കണ്ടെത്തല്‍