പടക്കം പൊട്ടിക്കുന്നത് ശബ്ദ മലിനീകരണത്തിന് വഴിവെക്കുമെങ്കില്‍ പള്ളികളിലെ ബാങ്കു വിളിയും നിരോധിക്കണം: തഥാഗതാ റോയ്
പടക്കം പൊട്ടിക്കുന്നത് ശബ്ദ മലിനീകരണത്തിന് വഴിവെക്കുമെങ്കില്‍ പള്ളികളിലെ ബാങ്കു വിളിയും നിരോധിക്കണമെന്ന് തഥാഗതാ റോയ്
പടക്കം പൊട്ടിക്കുന്നത് ശബ്ദ മലിനീകരണത്തിന് വഴിവെക്കുമെങ്കില്‍ പള്ളികളിലെ ബാങ്കു വിളിയും നിരോധിക്കണമെന്ന് ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയ്. റോയി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പറഞ്ഞത്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന് കാണിച്ച് പരാതി കൊടുത്തതിനെതിരെയാണ് റോയിയുടെ ഈ പ്രതികരണം ഉണ്ടായത്.
എല്ലാ ദീപാവലിക്കും പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് പറയുന്നു. വര്‍ഷത്തില്‍ ചില ദിവസങ്ങളില്‍ മാത്രമാണ് പടക്കം പൊട്ടിക്കുന്നത്. എന്നാല്‍ പുലര്‍ച്ചെ 4:30 നുള്ള ബാങ്കു വിളിക്കെതിരെ പോരാട്ടമില്ല’ എന്നാണ് റോയി പറഞ്ഞത്.
ഡല്‍ഹിയില്‍ പടക്കനിരോധനം പ്രഖ്യാപിച്ച് സുപ്രീം കോടതി ഉത്തരവ് വന്നപ്പോഴ് റോയി സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു. ഹൈന്ദവ ആചാരങ്ങള്‍ക്ക് മാത്രമെന്താണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്നായിരുന്നു അന്ന് റോയിയുടെ പ്രതികരണം.