പതഞ്ജലിക്ക് ശേഷം യോഗ ഗുരുവിന്റെ പരാക്രം; പുതിയ ബിസിനസ്സുമായി ബാബ രാംദേവ് !
പതഞ്ജലിക്ക് ശേഷം യോഗ ഗുരുവിന്റെ പരാക്രം
പതഞ്ജലിക്കു ശേഷം പുതിയ ബിസിനസ്സ് മേഖലയിലേക്ക് ചുവട് വയ്ക്കാന്‍ യോഗ ഗുരു ബാബ രാംദേവ് ഒരുങ്ങുന്നു. സെക്യൂരിറ്റി ബിസിനസ്സിലേക്കാണ് രാംദേവ് ചുവട് വെച്ചിരിക്കുന്നത്. ഈ സംരഭത്തിന് പരാക്രം സുരക്ഷ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്നുണ്ട്.
ഇന്ന് രാജ്യത്തെ സ്ത്രീ പുരക്ഷ ഭേദമില്ലാതെ നേരിടുന്ന ഒരു പ്രശ്നമാണ് സുരക്ഷിതത്വമില്ലായ്മ. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് രാംദേവ് ഇങ്ങനെയൊരു സെക്യൂരിട്ടി സ്ഥാപനത്തിന് തുടക്കും കുറിച്ചതെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി.
പരാക്രമിലൂടെ സുരക്ഷമേഖലയിൽ പുതിയ അധ്യായം കുറിക്കാൻ സാധിക്കും. കൂടാതെ സെക്യൂരിറ്റി ജീവനക്കാർക്ക് പരീശീലനം നൽകുന്നതിനായി വിരമിച്ച സൈനികരെയും പൊലീസുകാരെയും നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബാലകൃഷ്ണ വ്യക്തമാക്കി.